പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയ്ക്ക് യുഎസ് അഭിനന്ദനം  Search similar articles
PTIPTI
ഇന്തോ-അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ട് നേടിയ യുപിഎ സര്‍ക്കാരിനെ അമേരിക്ക അഭിനന്ദിച്ചു. അണവ കരാര്‍ വിഷയത്തില്‍ ഇടത് കക്ഷികള്‍ പിന്തുണ പിന്‍‌വലിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് വിശ്വാസ വോട്ട് തേടേണ്ടി വന്നത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ബുധനാഴ്ച രാത്രി ഇന്ത്യന്‍ വിദേശ കാര്യ സഹ മന്ത്രി ആനന്ദ് ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാരിനെ അഭിനന്ദനം അറിയിച്ചത്. സിംഗപൂരില്‍ നടക്കുന്ന ആസിയാന്‍ മന്ത്രിതല സമ്മേളനത്തിനിടയിലാണ് റൈസ് ആനന്ദ് ശര്‍മ്മയെ കണ്ടത്.

അണവ കരാരുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്നങ്ങളും ശര്‍മ്മയും റൈസും തമ്മില്‍ ചര്‍ച്ച ചെയ്തു. വ്യാഴാചയും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്.

ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത് ആനന്ദ് ശര്‍മ്മയാണ്. പത്ത് രാജ്യങ്ങളാണ് ആസിയാനില്‍ അംഗങ്ങളായിട്ടുള്ളത്.

ഇന്തോ-അമേരിക്ക സിവിലിയന്‍ ആണവ കരാറിനെ ആസിയാന്‍ സമ്മേളനം സ്വാഗതം ചെയ്തു. ഇന്ത്യയ്ക്ക് ഊര്‍ജ്ജ സുരക്ഷ ഈ കരാറിലൂടെ ലഭിക്കുമെന്നും കരാര്‍ ഉടന്‍ നടപ്പിലാകുമെന്നും ആസിയാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കൂടുതല്‍
ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമാകണം: ഒബാമ
ജപ്പാനില്‍ ഭൂകമ്പം
കരാര്‍ ആണവ മത്സരം ഉണ്ടാക്കും: പാക്
ഭൂട്ടോ: അന്വേഷണം വന്‍ ചെലവ് വരുത്തും
ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: ഇറാന്‍
ആഗ്സ്ത് ഒന്നിന് സൂര്യഗ്രഹണം