ഇസ്രായേലിന്‍റെ തലസ്ഥാനമായി ജെറുസലേം അംഗീകരിക്കപ്പെടണമെന്നാണ് തന്‍റെ നിലപാടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബരാക് ഒബാമ. എന്നാല്‍, ചര്‍ച്ചകളിലൂടെ വേണം ഇത് അംഗീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജെറുസലേം ഇസ്രായേലിന്‍റെ തലസ്ഥാനമാകണം. ഞാന്‍ ഇത് മുന്‍പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. എന്നാല്‍, ഇത് പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇരുകക്ഷികളും തമ്മിലുള്ള ചര്‍ച്ചകളിലൂടെ ആണ് തീരുമാനിക്കേണ്ടത്- ഒബാമ ത്ദെക്കന്‍ ഇസ്രായേലി നഗരമായ ഡെറോത്തില്‍ വച്ച് പറഞ്ഞു.
അമേരിക്ക ഉള്‍പ്പെടെ ഉള്ള അന്താരാഷ്ട്ര സമൂഹം ജെറുസലെം തങ്ങളുടെ തലസ്ഥാനമാണെന്ന ഇസ്രായേലിന്‍റെ അവകാശവാദം അംഗീകരിക്കുന്നില്ല. ജൂണ്‍ 1967ല്‍ ഉണ്ടായ യുദ്ധത്തില്‍ കിഴക്കന്‍ ജെറുസലേം, പഴയ നഗരം എന്നിവ ഇസ്രായേല്‍ പിടിച്ചിരുന്നു.
ഇസ്രായേല്‍-അറബ് സമാധാന ചര്‍ച്ചകളില്‍ മിക്കപ്പോഴും കല്ലുകടി ആകുന്നത് ജെറുസലേം പ്രശ്നമാണ്. ജെറുസലേം തങ്ങളുടെ ഭാഗമാണെന്നാണ് ഇരുവിഭാഗവും അഭിപ്രായപ്പെടുന്നത്.
|