വടക്കന്‍ ജപ്പാനില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്.
ഭൂകമ്പമാപിനിയില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പ്രധാന ദ്വീപായ ഹോന്‍ഷുവിലെ പര്‍വത പ്രദേശത്തായിരുന്നു ഭൂകമ്പം. വീടുകളുടെ ജനാലകള്‍ വീശിയടിക്കുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തു.
രക്ഷാ പ്രവര്‍ത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളും രംഗത്തെത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്.
ഭൂകമ്പം തന്നെ സ്തബ്ധനാക്കിയെന്ന് പ്രധാനമന്ത്രി യസുവോ ഫുകുഡ പറഞ്ഞു. ഉറക്കത്തിലേക്ക് വഴുതി വീഴവേ ആണ് ഭൂകമ്പം അനുഭവപ്പെട്ടത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
|