പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരാര്‍ ആണവ മത്സരം ഉണ്ടാക്കും: പാക്  Search similar articles
ഇന്തോ-അമേരിക്ക ആണവ കരാര്‍ മേഖലയില്‍ ആണവ മത്സരത്തിന് വഴിവയ്ക്കുമെന്ന് പാകിസ്ഥാന്‍. ആണവ കരാര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ട് നേടിയ പശ്ചാത്തലത്തിലാണ് പാക് മുന്നറിയിപ്പ്.

വിശ്വാ‍സ വോട്ട് നേടിയ പശ്ചാത്തലത്തില്‍ ആണവ കരാര്‍ നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര ആണവോര്‍ജ്ജ എജന്‍സിയെ സമീപിക്കുമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ആണവ കരാര്‍ നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര ആണവോര്‍ജ്ജ എജന്‍സിയുമായും ആണവ വിതരണ ഗ്രൂപ്പുമായും വെവ്വേറെ കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്.

ഇന്ത്യയിലെ ചില സിവിലിയന്‍ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നത് സംബന്ധിച്ച സുരക്ഷാ മാനദണ്ഡ കരാര്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ 35 അംഗ ബോര്‍ഡ് ആഗസ്ത് ഒന്നിന് അംഗീകരിക്കും എന്നാ‍ണ് സൂചന. ആണവ വിതരണ ഗ്രൂപ്പിലെ 45 രാജ്യങ്ങളില്‍ നിന്ന് നിയമാനുസൃതം ആണവ ഇന്ധനവും ആണവ സാങ്കേതിക വിദ്യയും ലഭ്യമാകാന്‍ ഈ അംഗീകാരം ലഭിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ജൂലൈ 18ന് പാകിസ്ഥാന്‍ 60 രാജ്യങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഇന്തോ-അമേരിക്ക ആണവ കരാര്‍ ആണവ നിര്‍വ്യാപനത്തിന് കോട്ടം വരുത്തുമെന്നും മേഖലയില്‍ ആണവ മത്സരം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്കും ആണവ വിതരണ ഗ്രൂപ്പിനും പാകിസ്ഥാന്‍ കത്ത് നല്‍കിയിട്ടുണ്ട്.
കൂടുതല്‍
ഭൂട്ടോ: അന്വേഷണം വന്‍ ചെലവ് വരുത്തും
ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: ഇറാന്‍
ആഗ്സ്ത് ഒന്നിന് സൂര്യഗ്രഹണം
പച്ചകുത്തല്‍ പ്രശ്നമാകും
ചവറില്‍ നിന്ന് ഇന്ധനവുമായി കമ്പനി
ഭൂട്ടോയുടെ സുരക്ഷാ ഭടനെ കൊലപ്പെടുത്തി