പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭൂട്ടോ: അന്വേഷണം വന്‍ ചെലവ് വരുത്തും  Search similar articles
മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ വധത്തെ കുറിച്ചുളള യു എന്‍ അന്വേഷണം പാകിസ്ഥാന് വന്‍ ചെലവ് വരുത്തുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് 100 ദശലക്ഷം ഡോളര്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം പൂര്‍ത്തിയാകാന്‍ 14 മാസമെങ്കിലും എടുക്കുമെന്നും സൂചനയുണ്ട്. ബേനസിറിന്‍റെ കൊലയെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്‍റെ ചെലവ് വഹിച്ചോളാമെന്ന് പാകിസ്ഥാന്‍ യു എന്നിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പാക് വിദേശ കാര്യ മന്ത്രി ഷാ മഹ്മുദ് ഖുറേഷിയാണ് ഈ ഉറപ്പ് നല്‍കിയത്.

അന്വേഷണ കമ്മീഷന്‍ പാക് സര്‍ക്കാരിനും യു എന്‍ സെക്രട്ടറി ജനറലിനുമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. യു എന്‍ സുരക്ഷാ കൌണ്‍സില്‍ അന്വേഷണത്തില്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ഡിസംബര്‍ 27ന് റാവല്‍‌പിണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാ‍ലിക്കിടെ ആണ് ബേനസിര്‍ കൊല്ലപ്പെട്ടത്. “ബേനസിറിന്‍റെ കൊല അന്വേഷിക്കണമെന്ന് യു എന്‍ സുരക്ഷാ കൌണ്‍സിലിനോട് അഭ്യര്‍ത്ഥിക്കേണ്ടതില്ല”- ഖുറേഷി പറഞ്ഞു.
കൂടുതല്‍
ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: ഇറാന്‍
ആഗ്സ്ത് ഒന്നിന് സൂര്യഗ്രഹണം
പച്ചകുത്തല്‍ പ്രശ്നമാകും
ചവറില്‍ നിന്ന് ഇന്ധനവുമായി കമ്പനി
ഭൂട്ടോയുടെ സുരക്ഷാ ഭടനെ കൊലപ്പെടുത്തി
നേപ്പാള്‍: യാദവ് ഇന്ന് സ്ഥാനമേല്‍ക്കും