ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ തരിമ്പും പിന്നോട്ട് പോകില്ലെന്ന് പ്രസിഡന്‍റ് മഹ്മൂദ് അഹമ്മദിനെജാദ്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ നടത്തിയ പ്രസംഗത്തിലാണ് അഹമ്മദിനെജാദ് ഇതു പറഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച ആറ് വന്‍ ശക്തികളും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ രണ്ടാഴ്ചയ്ക്കകം ആണവ പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായി സാമ്പത്തിക, വ്യാപാര ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനമുണ്ട്.
ഇറാന്‍ ആണവ പദ്ധതി അണുബോംബ് നിര്‍മ്മിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണെന്നാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്. എന്നാല്‍, തങ്ങളുടെ ആണവ പരിപാടി ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ വാദിക്കുന്നു.
നിയമത്തിന്‍റെയും നീതിയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് വന്നാല്‍ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മാനുഷികപരമായി പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയും- അഹമ്മദിനെജാദ് പറഞ്ഞു.
|