ലോകം ആഗസ്ത് ഒന്നിന് പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്‍ഷ്യം വഹിക്കും. ക്യാനഡയില്‍ തുടങ്ങി വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുടെ ഗ്രീന്‍ലാന്‍ഡ്, ആര്‍ട്ടിക് എന്നിവിടങ്ങളില്‍ ദൃശ്യമായ ശേഷം തെക്ക് കിഴക്കന്‍ ഭാഗത്ത് മധ്യ റഷ്യ, മംഗോളിയ, ചൈന എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.
തുടക്കത്തില്‍ തീരെ മെലിഞ്ഞ വര പോലെ ആകും സൂര്യ ഗ്രഹണം ദൃശ്യമാകുക. ഗ്രീന്‍വിച്ച് സമയം രാവിലെ 8.30 നാണ് ഗ്രഹണം തുടങ്ങുക. ഉത്തര അമേരിക്ക, എഷ്യ എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണമേ ദൃശ്യമാകുകയുള്ളൂ.
രണ്ടര മിനിട്ടോളം സൂര്യനെ മുഴുവനായും കാണാനാകില്ല എന്ന് ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നു. സാധാരണ സൂര്യ ഗ്രഹണം മൂന്ന് മിനിട്ടാണ് നീണ്ടുനില്‍ക്കുക. ഏറിയാല്‍ ഏഴര മിനിട്ടും.
ഗ്രഹണങ്ങളില്‍ 25 ശതമാനവും സമ്പൂര്‍ണ്ണ ഗ്രഹണങ്ങളാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒരു ദശകത്തില്‍ ഏഴ് ഗ്രഹണങ്ങള്‍ എങ്കിലും ഉണ്ടാകും.
|