പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പച്ചകുത്തല്‍ പ്രശ്നമാകും  Search similar articles
പച്ചകുത്തല്‍ അമേരിക്കന്‍ യുവത്വത്തിന് ഹരമാണ്. എന്നാല്‍, പച്ചകുത്തല്‍ കഴിഞ്ഞ് കുറച്ച് കാലം കഴിയുമ്പോഴേക്കും ഇങ്ങനെ ചെയ്യാനിടയായതില്‍ ഇവര്‍ പശ്ചാത്തപിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. പച്ച കുത്തല്‍ നീക്കം ചെയ്യാനുളള പ്രയാസമാണ് കാരണം.

കൂടുതലും സ്ത്രീകളാണത്രേ പച്ചകുത്താനിടയായതില്‍ പശ്ചാത്തപിക്കുന്നത്. അമേരിക്കക്കാരില്‍ 18നും 30നും ഇടയ്ക്ക് പ്രായമുള്ളവരില്‍ മൂന്നില്‍ ഒന്ന് പേരും പച്ചകുത്താറുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. അടുത്ത വര്‍ഷങ്ങളില്‍ പച്ചകുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പച്ചകുത്തുന്നവരില്‍ 80 ശതമാനം പേരും സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കുറച്ച് പേര്‍ അതില്‍ ഖേദിക്കുന്നുമുണ്ട്. ഇവര്‍ ഈ പച്ചകുത്തല്‍ നീക്കാന്‍ ലേസര്‍ ചികിത്സയും നടത്തുന്നു. ടെക്സാസ് ടെക് സര്‍വകലാശാലയിലെ മിര്‍ന ആംസ്ടോങിന്‍റെ നേതൃത്വത്തിലുളള ഒരു സംഘം അരിസോണ, കൊളറാഡോ, മാസചുസെട്സ്, ടെക്സാസ് എന്നിവിടങ്ങളിലെ പച്ചകുത്തല്‍ നീക്കം ചെയ്യല്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്.

പച്ചകുത്തല്‍ നീക്കം ചെയ്യല്‍ ക്ലിനിക്കുകളില്‍ എത്തുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. പച്ചകുത്തല്‍ പൊതുജനമദ്ധ്യത്തില്‍ വിഷമിപ്പിക്കുന്നുവെന്നും ആള്‍ക്കാര്‍ വൃത്തികെട്ട പരാമര്‍ശം നടത്തുന്നുവെന്നും മിക്ക സ്ത്രീകളും വെളിപ്പെടുത്തി.

പച്ചകുത്തുന്ന സമയം ഇതിന് തയാറാകുന്ന സ്ത്രീകളെല്ലാം സന്തുഷ്ടരായിരിക്കും. എന്നാല്‍, കാലം കഴിയുമ്പോള്‍ ഇവരുടെ മനസ് മാറുന്നു. ഇരുപത്തി അഞ്ച് വയസില്‍ പച്ച കുത്തുന്ന സ്ത്രീകള്‍ 30 വയസാകുമ്പോഴേക്കും അത് നീക്കം ചെയ്യാനുള്ള ബദ്ധപ്പാടിലാകും.
കൂടുതല്‍
ചവറില്‍ നിന്ന് ഇന്ധനവുമായി കമ്പനി
ഭൂട്ടോയുടെ സുരക്ഷാ ഭടനെ കൊലപ്പെടുത്തി
നേപ്പാള്‍: യാദവ് ഇന്ന് സ്ഥാനമേല്‍ക്കും
മണ്ടേലയ്ക്ക് ഗാന്ധി അവാര്‍ഡ്
അഴിമതി വിരുദ്ധ നടപടി പാഠം: ഹസീന
ഇന്തോ-പാക് ബന്ധം മെച്ചപ്പെടണം: ഒബാമ