പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റിയാദില്‍ മലയാളിക്ക് മര്‍ദ്ദനം  Search similar articles
മേലധികാരിയില്‍ നിന്ന് മര്‍ദ്ദനമേറ്റ സുധീഷ് ഗുരുതരാവസ്ഥയില്‍
മേലധികാരിയില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന മലയാളിയെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷ് കളത്തില്‍‌പറമ്പില്‍ എന്ന യുവാവിന് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അല്‍‌-ഖര്‍ജില്‍ നിന്ന് ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരാണ് സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒരു നിര്‍മ്മാണ കമ്പനിയിലെ സാധാരണ തൊഴിലാളിയായ സുധീഷ് സഹപ്രവര്‍ത്തകരെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ നോക്കുന്നതിനിടയിലാണ് മേലധികാരിയില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനത്തിനിരയായത്.

കഠിന ജോലിക്കിടയില്‍ തൊഴിലാളികള്‍ ചെറുതായി വിശ്രമിച്ചപ്പോള്‍ ഈജിപ്തുകാരനായ സൂ‍പ്പര്‍വൈസര്‍ അവരെ കൈയ്യേറ്റം ചെയ്തു. മര്‍ദ്ദനത്തില്‍ നിന്ന് കൂട്ടുകാരെ രക്ഷിക്കാന്‍ ശ്രമിച്ച സുധീഷിനെ പിന്നീട് ഇയാള്‍ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു എന്ന് “അറബ് ന്യൂസ്” റിപ്പോര്‍ട്ട് ചെയ്തു.

സമഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ‘ദ ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ ഇന്‍ സൌദി അറേബ്യ’ രാജ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാര്‍ അംഗീകരിച്ച മനുഷ്യാവകാശ സംഘടനയ്ക്കും പരാതി നല്‍കി.
കൂടുതല്‍
ഡയാനയുടെ കാമുകന്‍ വിവാഹമോചിതനായി
സംഗീതം മദ്യം കുടിപ്പിക്കും !
യു എസ് മിസൈല്‍ പരീക്ഷിച്ചു
ആദ്യ പക്ഷിയെ കണ്ടെത്തി
പാകുമായി നല്ല ബന്ധം: യു എസ്
ബുഷിനെ വധിക്കാനുള്ള നീക്കം പൊളിച്ചു