ലോകത്ത് ജീവിച്ചിരുന്ന ‘ആദ്യ പക്ഷി’യെ ഒരു സംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പക്ഷി 235 ദശലക്ഷം വര്‍ഷം മുന്‍പാണ് ജീവിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പാലിയന്‍റോളജിക്കല്‍ അസോസിയേഷനാണ് പഠനം സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പല്ലിയോട് രൂപ സാദൃശ്യമുള്ള അനിതരസാധാരണമായ പറക്കാന്‍ കഴിയുന്ന ഇഴജന്തുവിനെയാണ് ആദിയിലെ പക്ഷിയായി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്.
പക്ഷികള്‍ ഇഴജന്തുക്കളില്‍ നിന്ന് 50 ദശലക്ഷം വര്‍ഷം മുന്‍പ് രൂപപരിണാമം സംഭവിച്ച് ഉണ്ടായതെന്നാണ് ശാസ്ത്രഞര്‍ വിശ്വസിക്കുന്നത്. ഇഴജന്തുക്കളില്‍ നിന്ന് പരിണാമം സംഭവിച്ച് ഉണ്ടായ പക്ഷികള്‍ക്ക് കുനെസോഴ്സ് എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്.
കുനെസോഴ്സ് രണ്ട് അടി ഉയരത്തില്‍ വളര്‍ന്നിരുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വാരിയെല്ലുകളില്‍ നിന്ന് വളര്‍ന്ന് നിന്നിരുന്ന ഭാഗം ഉപയോഗിച്ചാണ് ഇവ പറന്നിരുന്നത്.
എന്നാല്‍, ഇന്ന് കാണുന്ന പക്ഷികളെ പോലെ പറക്കാന്‍ ഇവയ്ക്ക് കഴിയുമായിരുന്നില്ല. ഒരു വൃക്ഷത്തില്‍ നിന്ന് ചാടിയാല്‍ നിലത്തിറങ്ങും മുന്‍ ഒന്‍പത് മീറ്ററോളം സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു.
|