പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകുമായി നല്ല ബന്ധം: യു എസ്  Search similar articles
പാകിസ്ഥാന്‍ സര്‍ക്കാരുമായി തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്ന് അമേരിക്ക. ഭീകരതയ്ക്കെതിരെ പോരാടുന്നത് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മുഖ്യ കാ‍രണമെന്നും അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.

“ പാക് സര്‍ക്കാരുമായി കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നമുക്ക് ഒരു പ്രശ്നവുമില്ല. ആര്, ഏത് പദവി വഹിക്കുന്നു എന്നത് പ്രശ്നമല്ല. പാക് പ്രസിഡന്‍റ് പര്‍വേസ് മുഷറഫുമായും സര്‍ക്കാരിലെ മറ്റ് അംഗങ്ങളുമായും, പ്രധാനമന്ത്രി ഉള്‍പ്പെടെ അമേരിക്ക ബന്ധം പുലര്‍ത്തുന്നുണ്ട്- സ്റ്റേറ്റ് ഡിപ്പാ‍ര്‍ട്ട്‌മെന്‍റ് വക്താവ് സീന്‍ മകോര്‍‌മക് പറഞ്ഞു.

പാകിസ്ഥാനുമായി വളരെ നല്ല ബന്ധമാണുള്ളത്. അത് വളരെ വിശാലമായ, ആഴത്തിലുള്ള ബന്ധമാണുള്ളത്.

സുരക്ഷ, ഭീകരത തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്ഥാനുമായി അടുത്ത് സഹകരിക്കുന്നുണ്ട്. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സ്വൈര വിഹാരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തിലും പാക് -അഫ്ഗാ‍ന്‍ സര്‍ക്കാരുകളുമായി അമേരിക്ക സഹകരിച്ച് പ്രവര്‍ത്തിക്കുന്നു- മകോ‌ര്‍മക് പറഞ്ഞു.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ നിയന്ത്രണം പ്രശ്നമാണ്. പാക് ഭാഗത്തും അഫ്ഗാന്‍ ഭാഗത്തും പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും നകോര്‍മക് പറഞ്ഞു.
കൂടുതല്‍
ബുഷിനെ വധിക്കാനുള്ള നീക്കം പൊളിച്ചു
ലൈംഗിക പീഡനം: പോപ് മാപ്പപേക്ഷിച്ചു
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്
നേപ്പാളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ഭീകരതയ്ക്കെതിരെ ഒരുമിക്കണം : പോപ്
പാക് തെറ്റായ ദിശയിലെന്ന് സര്‍വേ