പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബുഷിനെ വധിക്കാനുള്ള നീക്കം പൊളിച്ചു  Search similar articles
PTIPTI
അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷിനെ വധിക്കാനുള്ള ശ്രമം പൊളിച്ചതായി ഇസ്രാ‍യേല്‍. ഇസ്രായേലില്‍ അല്‍ ക്വൊയ്ദ ഉണ്ടാക്കാനും പ്രസിഡന്‍റ് ബുഷ് ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററുകള്‍ ആക്രമിക്കാനും ആറ് അറബ് വംശജര്‍ പദ്ധതിയിട്ടിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.

ഇതില്‍ ഒരാള്‍ തന്‍റെ മൊബൈല്‍ ഫോണിലൂടെ ഹെലികോപറ്ററുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇസ്രായേലിലെ ഷിന്‍ ബെറ്റ് രഹസ്യാന്വേഷണ എജന്‍സി വെളിപ്പെടുത്തി. ബുഷിനോടൊപ്പമുള്ള പ്രതിനിധി സംഘം ലാന്‍ഡ് ചെയ്യാന്‍ തെരഞ്ഞെടുത്തിരുന്ന ജെറുസലേമിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വച്ചാണ് ഹെലികോപ്റ്ററിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇതിന് ശേഷം അല്‍ ക്വൊയ്ദ തീവ്രവാദികള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളിലൂടെ ഹെലികോപ്റ്ററിനെ വെടിവയ്ക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഇയാള്‍ ചോദിച്ചിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. ബുഷ് ജനുവരിയിലും മേയിലും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു.

ഗൂഡാ‍ലോചനയില്‍ പങ്കെടുത്തതില്‍ നാല് പേര്‍ കിഴക്കന്‍ ജെറുസലെമിലെ പല്സ്തീനികളാണെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറയുന്നു. രണ്ട് പേര്‍ ഇസ്രായേലില്‍ നിന്നുള്ള അറബികളുമാണ്. അല്‍ ക്വൊയ്ദ ശ്രംഖല ഉണ്ടാക്കാനായി ഇവര്‍ പല വട്ടം ജെറുസലേമിലെ അല്‍ അക്സ പള്ളിയില്‍ ഒത്തുകുടിയിരുന്നു. ഇവരുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത കമ്പ്യുട്ടറുകളില്‍ ബോംബ് നിര്‍മ്മിക്കാനാവശ്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തി.
കൂടുതല്‍
ലൈംഗിക പീഡനം: പോപ് മാപ്പപേക്ഷിച്ചു
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്
നേപ്പാളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
ഭീകരതയ്ക്കെതിരെ ഒരുമിക്കണം : പോപ്
പാക് തെറ്റായ ദിശയിലെന്ന് സര്‍വേ
ബുഷ് പൂര്‍ണ്ണ പരാജയം: നാന്‍സി