ഓസ്ട്രേലിയയിലെ കത്തോലിക്ക പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോപ് ജോണ്‍ ബനഡിക്ട് പതിനാറാമന്‍ മാപ്പ് പറഞ്ഞു. പുരോഹിതരുടെ നടപടി പൈശാചികവും വിശ്വാസ വഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പീഡിതരുടെ വേദനയില്‍ ഞാനും പങ്ക് ചേരുന്നു. അവരുടെ വേദന എനിക്ക് മനസിലാകും. കുട്ടികളെ പീഡിപ്പിച്ചതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. - പോപ് പറഞ്ഞു.
ക്രൈസ്തവ സഭയെ പിടിച്ച് കുലുക്കിയ പുരോഹിതരുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോപ് നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. ഏപ്രിലില്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ പീഡിതരില്‍ ചിലരെ ആദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയയിലും പീഡിപ്പിക്കപ്പെട്ട കുട്ടികളെ അദ്ദേഹം സന്ദര്‍ശിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍, മാപ്പ് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും കോടതിയില്‍ പീഡിതര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് നല്‍കിയ കേസുകളില്‍ കത്തോലിക്ക സഭ എതിര്‍ വാദം നടത്തുന്നത് അവസാനിപ്പിക്കണമെന്നും പീഡിതര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ ആവശ്യമുന്നറിയിച്ചിട്ടുണ്ട്.
|