പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നേപ്പാളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  Search similar articles
നേപ്പാളില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. രാജ്യത്ത് പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്‍റായതിനാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള സുപ്രധാന നടപടിയാണ് ഇന്ന് നടക്കുന്നത്.

മേയ് 28ന് കോണ്‍സ്റ്റിറ്റ്യൂയന്‍റ് അസംബ്ലി കൂടി ഗ്യാനേന്ദ്ര രാജാവിനെ പുറത്താക്കിയതില്‍ പിന്നെ രാജ്യത്ത് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അസംബ്ലിയിലെ 601 സീറ്റുകളില്‍ മാവോയിസ്റ്റുകള്‍ക്കാണ് മുന്‍‌തൂക്കമെങ്കിലും വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കുമില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുമില്ല.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുളള നീക്കവും വിജയിച്ചില്ല. തുടര്‍ന്ന് മൂന്ന് പ്രധാന പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. രഹസ്യ ബാലറ്റിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ്. ജയിക്കാന്‍ 298 വോട്ടുകളാണ് വേണ്ടത്.

നവ ജനവാദി മോര്‍ച്ച, നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്നീ കക്ഷികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. നവ ജനവാദി മോര്‍ച്ചയുടെ രാമ രാജ പ്രസാദ് സിംഗിനാണ് കൂടുതല്‍ വിജയ സാദ്ധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. സിംഗിന് മാഥേശി പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. നേപ്പാളി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി രാം ബരന്‍ യാദവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്‍റെ സ്ഥാനാര്‍ത്ഥി രാം പ്രിറ്റ് പാസ്വാനുമാണ്.
കൂടുതല്‍
ഭീകരതയ്ക്കെതിരെ ഒരുമിക്കണം : പോപ്
പാക് തെറ്റായ ദിശയിലെന്ന് സര്‍വേ
ബുഷ് പൂര്‍ണ്ണ പരാജയം: നാന്‍സി
സൈബര്‍ ക്രൈം: പാക് പൌരന് 41 വര്‍ഷം തടവ്
സ്ത്രീ-പുരുഷ മസ്തിഷ്കം വ്യത്യസ്തം
ജനനനിരക്കില്‍ അമേരിക്കയ്ക്ക് റിക്കോഡ്