പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭീകരതയ്ക്കെതിരെ ഒരുമിക്കണം : പോപ്  Search similar articles
ഭീകരതയ്ക്കെതിരെ എല്ലാ മതങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് പോപ് ജോണ്‍ പോള്‍ പതിനാറാമന്‍. ഭിന്നതകള്‍ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീഷണികളുടെയും അക്രമങ്ങളുടെയും ലോകത്ത് മതവിശ്വാസം പുലര്‍ത്തുന്ന ആള്‍ക്കാ‍ര്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യത്വപരമായി വേണം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍- വിവിധ മതാനുയായികള്‍ പങ്കെടുത്ത യോഗത്തില്‍ പോപ് പറഞ്ഞു.

ലോക യുവജനദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പോപ് ഓസ്ട്രേലിയയില്‍ എത്തിയത്. മറ്റ് മതങ്ങളില്‍ നിന്ന് പഠിക്കാന്‍ കത്തോലിക്കര്‍ തയാറാണെന്നും പോപ് വെളിപ്പെടുത്തി.

ഇസ്ലാമുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് പോപ് ഈ പരാമര്‍ശനം നടത്തിയതെന്നാണ് കരുതുന്നത്. ജര്‍മ്മനിയില്‍ 2006ല്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പോപ്പിനെ വിമര്‍ശന വിധേയമാക്കിയിരുന്നു.
കൂടുതല്‍
പാക് തെറ്റായ ദിശയിലെന്ന് സര്‍വേ
ബുഷ് പൂര്‍ണ്ണ പരാജയം: നാന്‍സി
സൈബര്‍ ക്രൈം: പാക് പൌരന് 41 വര്‍ഷം തടവ്
സ്ത്രീ-പുരുഷ മസ്തിഷ്കം വ്യത്യസ്തം
ജനനനിരക്കില്‍ അമേരിക്കയ്ക്ക് റിക്കോഡ്
ഇറാഖ്: യു എ ഇ കടങ്ങള്‍ എഴുതിത്തള്ളി