പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തസ്ലീമയ്ക്ക് പാരീസ് പൌരത്വം ലഭിച്ചേക്കും  Search similar articles
PTIPTI
വിവാദ ബംഗ്ലാദേശി എഴുത്ത്‌കാരി തസ്ലീമ നസ്രീന് പാരീസില്‍ ഹോണററി പൌരത്വം ലഭിക്കുമെന്ന് സൂചന. പാരീസ് മേയര്‍ ബെട്രാന്‍ഡ് ഡെലനോ ഇത് സംബന്ധിച്ച പ്രമേയം പാരീസ് സിറ്റി കൌണ്‍സിലില്‍ അവതരിപ്പിച്ചു.

തസ്ലീമ ധൈര്യവും സ്വാതന്ത്ര്യ ബോധവുമുള്ള വ്യക്തിയാണെന്ന് ഡെലനോ അഭിപ്രായപ്പെട്ടു. മതതീവ്രവാദത്തിനെതിരെ നിലപാടെടുത്തത് മൂലമാണ് തസ്ലീമയ്ക്ക് സ്വന്തം രാജ്യം വിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

തസ്ലീമ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ഈ നഗരത്തില്‍ ജനങ്ങള്‍ സ്വന്തന്ത്രരായും തുല്യരായും ജീവിക്കുന്നു- ഡെലനോ പറഞ്ഞു.

തസ്ലീമയ്ക്ക് ഹോണററി പൌരത്വം ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡെലനോ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. തസ്ലീമയ്ക്ക് 1994ലാണ് സ്വന്തം രാജ്യമായ ബംഗ്ലാദേശില്‍ നിന്ന് പോകേണ്ടി വന്നത്. ‘ലജ്ജ’ എന്ന നോവലില്‍ മതനിന്ദ ഉണ്ടെന്ന അരോപണമുയര്‍ത്തി തീവ്രവാദികള്‍ ഭീഷണി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് അവര്‍ക്ക് രാജ്യം വിടേണ്ടി വന്നത്.

കൂടുതല്‍
കറാ‍ച്ചി: സ്ഫോടനത്തില്‍ 2 മരണം
നഗ്നത വേണ്ടെന്ന് കെവിന്‍ റൂഡ്
ഇറാഖി കടം യുഎഇ എഴുതിത്തള്ളി
നിര്‍ദേശം സ്വീകരിച്ചാല്‍ മാത്രം ചര്‍ച്ച
യുഎന്‍ ഓഫീസറെ വധിച്ചു
അഫ്ഗാന്‍ ഇന്ത്യന്‍ എംബസിയില്‍ സ്ഫോടനം