പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്ഗാന് കൂടുതല്‍ സഹായം  Search similar articles

യുദ്ധം, ഭീകര പ്രവര്‍ത്തനം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹം വീണ്ടും തയ്യാറായിരിക്കുന്നു. ഇതിനോട് അനുബന്ധിച്ച് വിവിധ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്ഥാന് കൂടുതലായി 21 ബില്യന്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചു.

പാരീസില്‍ ചേര്‍ന്ന 60 ലോക രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. താലിബാന്‍ ആക്രമണവും മറ്റും ഉണ്ടായ വിവിധ പ്രശ്നങ്ങളും ദാരിദ്ര്യവും തരണം ചെയ്യാനായി 15 ബില്യന്‍ ഡോളര്‍ അഫ്ഗാനിസ്ഥാന് നല്‍കാന്‍ ഈ യോഗത്തില്‍ തീരുമാനിച്ചു.

ദാരിദ്ര്യത്തിനൊപ്പം ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധി ഉയര്‍ന്ന തോതിലുള്ള അഴിമതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് വരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഫ്ഗാനിസ്ഥാന് 10.2 ബില്യന്‍ ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ വിവിധ ഏറ്റുമുട്ടലുകളിലായി 2007 ല്‍ 6000 പേര്‍ മരിച്ചപ്പോള്‍ 2006 ല്‍ ഇത് 4,000 ആയിരുന്നു.

അമേരിക്കയെ കൂടാതെ ഏഷ്യന്‍ വികസന ബാങ്ക് 1.3 ബില്യന്‍ ഡോളറും ലോക ബാങ്ക് 1.1 ബില്യന്‍ ഡോളറും ബ്രിട്ടന്‍ 1.2 ബില്യന്‍ ഡോളറും യൂറോപ്യന്‍ യൂണിയന്‍ 0.77 ബില്യന്‍ ഡോളറും അഫ്ഗാനിസ്ഥാന് നല്‍കും.

കൂടുതല്‍
'ഹലോ’ നീ മറയുകയാണോ?
ബാലവേല നിയന്ത്രിക്കാന്‍ വിദ്യാഭ്യാസം : യു.എന്‍
കൊസോവയ്ക്ക് നാറ്റോ സഹായം കൂട്ടുന്നു
‘മുഷറഫ് പുറത്തേക്കുള്ള വഴിയില്‍’
ബോസിനെ സന്തോഷിപ്പിക്കാന്‍ ഉറങ്ങൂ!
ഇറാനില്‍ 17 കാരനെ തൂക്കിലേറ്റി