നിങ്ങളുടെ ജോലിമികവില്‍ ബോസിന് സന്തോഷമില്ലേ? കാര്യമാക്കേണ്ട, ഉറക്കം കുറച്ചു കൂട്ടിയാല്‍ ഈ അഭിപ്രായം താനേ മാറിക്കൊള്ളും!
ഉറക്കത്തിന്‍റെ ദൈര്‍ഘ്യവും ജോലി മികവും തമ്മില്‍ ബന്ധമുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് ‘സ്ലീപ് ഡിസോഡേഴ്സ് ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് ലബോറട്ടറി’ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഉറക്കം കൂട്ടുന്നത് ആളുകളുടെ ശ്രദ്ധയും ഊര്‍ജ്ജ്വസ്വലതയും കൂട്ടുമെന്നും പകല്‍ ഉറക്കം തൂങ്ങുന്നത് ഇല്ലാതാക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ഗവേഷണത്തിന്‍റെ ഭാഗമായി നീന്തല്‍ക്കാരെയാണ് നിരീക്ഷണ വിധേയമാക്കിയത്. നീന്തല്‍ക്കാരുടെ ഉറക്കം പത്ത് മണിക്കൂറായി കൂട്ടിയപ്പോള്‍ പ്രകടനത്തില്‍ കാര്യമായ പുരോഗതിയുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി.
നിരീക്ഷണ വിധേയമാക്കിയവരെ ആദ്യ രണ്ടാഴ്ച സാധാരണ രീതിയില്‍ ഉറങ്ങാന്‍ അനുവദിച്ചു. പിന്നീട്, ഉറക്കത്തിന്‍റെ സമയം കൂട്ടി. നീന്തല്‍ക്കാരുടെ നീന്തല്‍ ദൈര്‍ഘ്യം, സ്ട്രോക്കുകളുടെ എണ്ണം, ഉത്സാഹം എന്നിവയില്‍ അതിശയിപ്പിക്കുന്ന പുരോഗതിയാണുണ്ടായത് എന്ന് ഗവേഷകര്‍ പറയുന്നു.
|