പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈംഗികോത്തേജനത്തിന് പുതിയ മരുന്ന്  Search similar articles
വയാഗ്രയ്ക്ക് ഭീഷണി ഉയര്‍ത്തി പുതിയ ലൈംഗിക ഉത്തേജക മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. ലൈംഗിക ഉത്തേജനത്തിന് മാത്രമല്ല പൊണ്ണത്തടി കുറയ്ക്കാനും ഈ മരുന്നിന് കഴിയുമെന്ന് സൂചനയുണ്ട്.

ബ്രിട്ടന്‍റെ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലിന്‍റെ എഡിന്‍‌ബര്‍ഗിലെ ഹ്യൂമന്‍ റീപ്രൊഡക്ടീവ് സയന്‍സസ് വിഭാഗത്തിലെ പ്രൊഫസര്‍ റോബര്‍ട്ട് മില്ലറിന്‍റെ നേതൃത്വത്തിലാണ് പുതിയ ലൈംഗിക ഉത്തേജക ഗുളിക വികസിപ്പിച്ചത്. സ്ത്രീകള്‍ക്ക് മാത്രമേ ഈ ഗുളിക കൊണ്ട് പ്രയോജനമുണ്ടാകൂ എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പുരുഷന്മാര്‍ക്കും ഈ ഗുളിക പ്രയോജനം ചെയ്യുമെന്ന് പിന്നീട് തെളിഞ്ഞതായാണ് വിവരം.

ഈ ഗുളിക വിപണിയില്‍ എത്തിയാല്‍ വയാഗ്രയ്ക്ക് പ്രസക്തിയില്ലാതാകുമെന്ന് സൂചനയുണ്ട്. വയാഗ്ര ലൈംഗികാഗ്രഹം ഉണര്‍ത്താത്തപ്പോള്‍ പുതിയ ഗുളികയ്ക്ക് അതിനും ശേഷിയുണ്ട്. വയാഗ്ര ലിംഗോദ്ധാരണം മാത്രമേ സാധ്യമാക്കുന്നുള്ളൂ.

പുതിയ ഗുളിക ലൈംഗികാഗ്രഹം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ പാര്‍ശ്വഫലമായി അമിതവണ്ണവും തടയുന്നു. ഇത് സന്താനോല്പാദന ശേഷി കൂട്ടുമെന്നും കരുതുന്നു.
കൂടുതല്‍
തായ്‌വാന്‍: മ യിങ് സ്ഥാനമേറ്റു
കംഗാരുക്കളെ കൊന്നൊടുക്കുന്നു
ചൈന: മണ്ണിടിച്ചിലില്‍ 200 മരണം
അറബ് നേതാക്കള്‍ക്ക് ലാദന്‍റെ വിമര്‍ശനം
അനിമത്സ് പീപ്പിളിന് കോമണ്‍‌വെല്‍ത്ത് പുരസ്കാരം
കുവൈറ്റില്‍ യാഥാസ്ഥിതികര്‍ക്ക് മുന്നേറ്റം