പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂ‍ലമായി കോടതി  Search similar articles
സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കാലിഫോര്‍ണിയ സുപ്രീം കോടതി ഉത്തരവിട്ടു. ദേശീയ തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതപ്പെടുന്ന ഈ വിധി സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നവരുടെ വിജയമായാണ് കണക്കാക്കുന്നത്.

നിലവില്‍ എതിര്‍ലിംഗത്തില്‍പെട്ടവര്‍ തമ്മില്‍ മാത്രമേ വിവാഹം കഴിക്കാവൂ എന്ന് സംസ്ഥാനത്ത് നിയമമുണ്ട്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

നിലവില്‍ മസാച്സെട്സ് മാത്രമാണ് അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം അനുവദിച്ചിട്ടുള്ള സംസ്ഥാനം. കണക്ടികട്ട്, ന്യൂ ഹാംഷയര്‍, ന്യൂ ജഴ്സി എന്നീ സംസ്ഥാനങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചിട്ടുണ്ടെങ്കിലും എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ലഭിക്കുന്ന നിയമ പരിരക്ഷ ഇവര്‍ക്ക് ലഭിക്കില്ല.

ഭരണഘടന പ്രകാ‍രം എതിര്‍‌ലിംഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ലഭിക്കുന്ന നിയമ പരിരക്ഷ സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കും ലഭിക്കേണ്ടതുണ്ട്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും അവരുമായി ജിവിക്കുന്നതിനും എല്ലാവര്‍ക്കും അവകാശമുണ്ട്- കോടതി ഉത്തരവില്‍ പറയുന്നു.
കൂടുതല്‍
ടിബറ്റ് ചൈനയുടെ ഭാഗം: മുഖര്‍ജി
പാകില്‍ സൈനികന്‍റെ തലവെട്ടി
ലാദന്‍റെ പുതിയ സന്ദേശം വരുന്നു
ചൈന: മരണം 50000 കവിഞ്ഞു
സുഡാന്‍:4 ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയി
ചൈന: മരണം 19500 കവിഞ്ഞു