പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകില്‍ സൈനികന്‍റെ തലവെട്ടി  Search similar articles
പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ വസീരിസ്ഥാനില്‍ സൈനികന്‍റെ തല വെട്ടി. താലിബാന്‍ തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. അമേരിക്കന്‍ ചാരനാണ് ഇയാളെന്ന് രേഖപ്പെടുത്തിയ കുറിപ്പും മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ചു.

ഫിറോസ് ഖാന്‍ എന്നാണ് കൊല്ലപ്പെട്ട സൈനികന്‍റെ പേര്. വടക്കന്‍ വസിരിസ്ഥാനിലെ മിര്‍ അലി നഗരത്തില്‍ നിന്നുള്ള ആളാണ് ഇയാള്‍. ഏപ്രില്‍ 23ന് തട്ടിക്കൊണ്ടു പോയ ഇയാളുടെ മൃതശരീരം മിറാന്‍‌ഷാ മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് ലഭിച്ചത്.

ഫിറോസ് അമേരിക്കന്‍ ചാരനായിരുന്നുവെന്നും ഇയാളുടെ കുറ്റസമ്മതം അടങ്ങുന്ന വീഡിയോ ടേപ്പ് ഉടന്‍ തന്നെ മിറാന്‍ഷായിലെ മാര്‍ക്കറ്റുകളില്‍ ലഭിക്കുമെന്നും മൃതദേഹത്തില്‍ നിന്നും ലഭിച്ച കുറിപ്പില്‍ എഴുതിയിരുന്നു. മൃതദേഹത്തില്‍ ബുള്ളറ്റ് തറച്ച മുറിവുകളുണ്ടായിരുന്നു. താലിബാന്‍റെ പ്രാ‍ദേശിക വിഭാഗമാണ് ഇയാളുടെ തല വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും സ്വാത് താഴ്‌വരയിലും നേരത്തേയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാന്‍ തലവെട്ടി കൊലചെയ്തിട്ടുണ്ട്. അമേരിക്കന്‍ ചാരന്മാരായിരുന്നുവെന്ന് ആരോപിച്ചാണ് ഇത്.
കൂടുതല്‍
ലാദന്‍റെ പുതിയ സന്ദേശം വരുന്നു
ചൈന: മരണം 50000 കവിഞ്ഞു
സുഡാന്‍:4 ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയി
ചൈന: മരണം 19500 കവിഞ്ഞു
ശവദാഹത്തില്‍ ഡിഗ്രി പഠനം
ഇസ്രായേല്‍ അടുത്ത സുഹൃത്ത്: ബുഷ്