ഇസ്രായേല്‍- പലസ്തീന്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അല്‍ ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍റെ പുതിയ് സന്ദേശം ഉടന്‍ ഇന്‍റര്‍നെറ്റിലെത്തും. ഭീകര സംഘടനകളെ നിരീക്ഷിക്കുന്ന സൈറ്റ് ഇന്‍റലിജന്‍സ് ഗ്രൂപ്പാണ് പുതിയ വാര്‍ത്ത പുറത്ത് വിട്ടത്.
ലാദന്‍റെ സന്ദേശം വരുന്നുവെന്ന് ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രായേലി അധിനിവേശത്തിന്‍റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായാണ് ലാദന്‍റെ സന്ദേശം.
ഇസ്രായേല്‍ രൂപീകൃതമായതിന്‍റെ അറുപതാം വാര്‍ഷികം ആഘോഷിക്കവെ പല പലസ്തീനികളും ദുഖം ആചരിക്കുകയാണ്. തങ്ങളുടെ ഭൂമി ഇസ്രായേല്‍ അധീനതയിലായതിന്‍റെ ദുഖത്തിലാണ് ഇവര്‍.
ഈ വര്‍ഷം രണ്ടാമത് തവണയാണ് ബിന്‍ ലാദന്‍റെ സന്ദേശം വരാന്‍ പോകുന്നത്. ഇസ്രായേല്‍-അറബ് സംഘര്‍ഷം തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാക്കാനുള്ള ഒരുക്കത്തിലാണ് ബിന്‍ ലാദനെന്ന് സംശയമുണ്ട്.
പലസ്തീനെ ഞങ്ങള്‍ മോചിപ്പിക്കും. ജോര്‍ദ്ദാന്‍ നദി മുതല്‍ സമുദ്രം വരെയുള്ള പലസ്തീന്‍ പ്രദേശം മുഴുവന്‍ ഞങ്ങള്‍ മോചിപ്പിക്കും- കഴിഞ്ഞ ഡിസംബറില്‍ ലാദന്‍ പറഞ്ഞിരുന്നു.
|