പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈന: മരണം 50000 കവിഞ്ഞു  Search similar articles
ചൈനയില്‍ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ 50000 കവിഞ്ഞു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവ് ചെയ്യുന്ന ജോലിയിലാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍.

ഭൂകമ്പത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ എല്ലായിടങ്ങളിലേക്കും ദുരിതാശ്വാസ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദുരിതാശ്വാ‍സ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ സ്ഥിതിയും അതിദയനീയമാണ്. വീടുകള്‍ തകര്‍ന്ന അവര്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് കഴിയുന്നത്.

ഭൂകമ്പം കനത്ത നാശം വിതച്ച സിചുവാന്‍ പ്രവിശ്യയില്‍ പ്രസിഡന്‍റ് ഹു ജിന്‍റാവോ നേരിട്ടെത്തിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതുവരെ പകര്‍ച്ച വ്യാധികളൊന്നും പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും മുന്‍‌കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.
കൂടുതല്‍
സുഡാന്‍:4 ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയി
ചൈന: മരണം 19500 കവിഞ്ഞു
ശവദാഹത്തില്‍ ഡിഗ്രി പഠനം
ഇസ്രായേല്‍ അടുത്ത സുഹൃത്ത്: ബുഷ്
ഹെപ്പറ്റൈറ്റിസ് സിക്ക് പുതിയ മരുന്ന്
പറക്കും തളികകള്‍ യാഥാര്‍ത്ഥ്യം!