ചൈനയില്‍ തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19500 കവിഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
സിചുവാന്‍ പ്രവിശ്യയിലെ 10 ദശലക്ഷത്തോളം പേര്‍ ഭൂകമ്പ ദുരിതത്തില്‍ പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഭൂകമ്പമാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് തിങ്കളാഴ്ച ഉണ്ടായത്.
കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളില്‍ ഇപ്പോഴും 26000 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതിനായിരം സൈനികരെ കൂടി ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് ചൈന അയച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ സഹായം സ്വീകരിക്കാമെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കണമെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
|