പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശവദാഹത്തില്‍ ഡിഗ്രി പഠനം  Search similar articles
പല വിഷയങ്ങളില്‍ ഡിഗ്രി നല്‍കുന്നുണ്ട് സര്‍വകലാശാലകള്‍. എന്നാല്‍ വ്യത്യസ്തമായ ഡിഗ്രി കോഴ്സ് നടത്താനൊരുങ്ങുകയാണ് ബ്രിട്ടനിലെ ബാത് സര്‍വകലാശാല.

വിഷയം ഏതാണെന്നല്ലേ. ശവദാഹവുമായി ബന്ധപ്പെട്ട കോഴ്സാണ് സര്‍വകലാശാല നടത്തുന്നത്. ഈ തൊഴിലുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ കോഴ്സില്‍ പഠിപ്പിക്കും. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫ്യൂണറല്‍ ഡയറക്‍‌ടേഴ്സിന്‍റെ സഹകരണത്തോടെ ആണ് കോഴ്സ് നടത്തുന്നത്.

രണ്ട് വര്‍ഷത്തെ പഠനം ഒരു വര്‍ഷം കൂടി നീട്ടി ഡിഗ്രി കോഴ്സ് പൂര്‍ത്തിയാക്കാനുളള സൌകര്യവും സര്‍വകലാശാല ഒരുക്കുന്നുണ്ട്. സാമൂഹ്യ ശാസ്ത്രത്തെ കുറിച്ച് വിശാലാടിസ്ഥാനത്തില്‍ മനസിലാക്കാനും മരണവുമായി ബന്ധപ്പെട്ടുള്ള മാനുഷിക വശങ്ങളെ കുറിച്ച് മനസിലാക്കാനും ഈ കോഴ്സ് ഉപകരിക്കും.

നിലവില്‍ ശവം മറവ് ചെയ്യുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ കോഴ്സ് ഗുണകരമാകും. പ്രായോഗികമായ അറിവിനൊപ്പം ഇവര്‍ക്ക് അക്കാഡമിക് തലത്തിലെ കാര്യങ്ങളും മനസിലാക്കാന്‍ കോഴ്സ് പ്രയോജനം ചെയ്യും.
കൂടുതല്‍
ഇസ്രായേല്‍ അടുത്ത സുഹൃത്ത്: ബുഷ്
ഹെപ്പറ്റൈറ്റിസ് സിക്ക് പുതിയ മരുന്ന്
പറക്കും തളികകള്‍ യാഥാര്‍ത്ഥ്യം!
പ്രായം കുറഞ്ഞ സൂപ്പര്‍‌നോവ കണ്ടെത്തി
ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ ബ്രാ
മന്‍‌മോഹന്‍റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ: ഭൂട്ടാന്‍