ഇസ്രായേല്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ്. ഇസ്രായേലിന്‍റെ അറുപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഇസ്രായേലും അമേരിക്കയും രൂപീകരിക്കപ്പെട്ട സമയത്ത് ധാരാളം വെല്ലുവിളികള്‍ നേരിട്ടിരുന്നു. കാലാനുക്രമത്തില്‍ വിജയിക്കാനായി ഇരു രാജ്യങ്ങളും ഒരേ തത്വങ്ങളെ ആശ്രയിച്ചു- ബുഷ് പറഞ്ഞു.
ഈശ്വരന്‍ തന്ന സ്വാതന്ത്ര്യം സംരക്ഷിക്കാനായി ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍ ഇരു രാജ്യങ്ങളും രൂപപ്പെടുത്തി. ഇസ്രായേല്‍ പുണ്യ സ്ഥലമാണ്. ഇസ്രായേലിനെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായാണ് കാണുന്നത്- ബുഷ് പറഞ്ഞു.
ഇസ്രായേല്‍ സന്ദര്‍ശനത്തിനെത്തിയ ബുഷിന് ഊഷ്മള വരവേല്പാണ് വിരിച്ചത്. ഇസ്രായേല്‍, അമേരിക്കന്‍ ദേശീയ ഗാനങ്ങളും സൈനിക ബാന്‍ഡ് സംഘം ബുഷിന്‍റെ ബഹുമാനാര്‍ത്ഥം ആലപിക്കുകയുണ്ടായി. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ബുഷിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ബുഷിന്‍റെ സന്ദര്‍ശനം സൌഹൃദത്തിന്‍റെ അസാധാരണ തെളിവാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മര്‍ട്ട് അഭിപ്രായപ്പെട്ടു. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം ഇസ്രായേലിന്‍റെ സുരക്ഷയുടെ പ്രധാന സ്തംഭങ്ങളില്‍ ഒന്നാണ്.
|