പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹെപ്പറ്റൈറ്റിസ് സിക്ക് പുതിയ മരുന്ന്  Search similar articles
ഹെപ്പറ്റൈറ്റിസിന് പല വകഭേദങ്ങളുണ്ട്. എ, ബി സി അങ്ങനെ കുറച്ചധികം. ഇതില്‍ ഹെപ്പറ്ററ്റിസ് സി ക്ക് പുതിയ ചികിത്സ കണ്ടു പിടിച്ചതായി ഒകല്‍ഹോമ സര്‍വകലാശാലയിലെ ഗവേഷകര്‍.

കരളിനെ ബാധിക്കുന്ന അസുഖമായ ഹെപ്പറ്റൈറ്റിസ് മാ‍രകമാകാനിടയുണ്ട്. കരള്‍ വീക്കത്തിനും കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനും ഇത് കാരണമാകാം.

മുതിര്‍ന്നവരില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ നിരക്ക് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ഫ്ലുവസ്റ്ററ്റിന്‍ എന്ന മരുന്ന് ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെപ്പറ്റിറ്റിസ് സി വൈറസിനെ കുറയ്ക്കാന്‍ ആറാഴ്ച വരെയുള്ള ഫ്ലുവസ്റ്ററ്റിന്‍റെ ഉപയോഗം കൊണ്ട് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൈറസിനെ പ്രതിരോധിക്കാനുള്ള ഫ്ലുവസ്റ്ററ്റിന്‍റെ കഴിവ് വെളിപ്പെടുത്തുന്ന ആദ്യ ഗവേഷണ ഫലമാണ് ഇത്. എന്നാല്‍, ഫ്ലുവസ്റ്ററ്റിന്‍ കൊണ്ട് മാത്രം ഹെപ്പറ്റൈറ്റിസ് സി പൂര്‍ണ്ണമായും ഭേദമാക്കാനാകില്ല. അതു കൊണ്ട് തന്നെ മറ്റ് മരുന്നുകളുമായി ചേര്‍ത്ത് ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യുമോ എന്ന പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞര്‍.
അടുത്ത് തന്നെ പുതിയ മരുന്ന് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.
കൂടുതല്‍
പറക്കും തളികകള്‍ യാഥാര്‍ത്ഥ്യം
പ്രായം കുറഞ്ഞ സൂപ്പര്‍‌നോവ കണ്ടെത്തി
ചാര്‍ജ്ജ് ചെയ്യാന്‍ സോളാര്‍ ബ്രാ
മന്‍‌മോഹന്‍റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ: ഭൂട്ടാന്‍
മ്യാന്‍‌മാര്‍: കൊല്ലപ്പെട്ടവര്‍ 128000
എഡ്വാര്‍ഡ്സിന്‍റെ പിന്തുണ ഒബാമയ്ക്ക്