പറകും തളികകള്‍ എന്നും പ്രഹേളികകളാണ്. മനുഷ്യനില്‍ ഭീതിയും അതോടൊപ്പം കൌതുകവും ജനിപ്പിച്ചിരുന്നവയാണ് ഈ പറക്കും തളികകള്‍. ഇതേകുറിച്ച് ഇപ്പോഴും റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
അനന്തമായ ആകാശത്തിന്‍റെ ഏതോ കോണില്‍ നിന്ന് പറക്കും തളികകള്‍ വര്‍ഷങ്ങളായി ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് പുതുതായി പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ടില്‍ കാണുന്നത്. ഈ പറക്കും തളികകള്‍ വിവിധ ആകൃതികളില്‍ ആണ് പ്രത്യക്ഷപ്പെട്ടിരുന്നതത്രേ.
ബ്രിട്ടീഷ് സര്‍ക്കാരാണ് 1978 മുതല്‍ ഇതുവരെയുള്ള പറക്കും തളികകള്‍ സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാന്‍ തയാറായത്. ഇതിന്‍റെ ആദ്യഘട്ടമായാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചില രേഖകള്‍ പുറത്ത് വിട്ടു.
എന്നാല്‍, ഈ പറക്കും തളികകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
|