ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍നോവയെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ക്ഷീര പഥത്തിലെ നക്ഷത്ര വ്യൂഹത്തില്‍ കണ്ടെത്തിയ ഈ സൂപ്പര്‍നോവ രൂപപ്പെട്ടിട്ട് 140 വര്‍ഷമേ ആകുകയുള്ളൂ.
ഈ സൂപ്പര്‍നോവയെ കണ്ടെത്താന്‍ ന്യൂമെക്സിക്കോയിലെ റേഡിയോ ഒബ്സര്‍വേറ്ററിയും ബഹിരാകാശത്തെ നാസയുടെ ചന്ദ്ര എക്സ് റേ ഒബ്സര്‍വേറ്ററിയുമാണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. നേരത്തേ, ഏറ്റവും പ്രായം കുറഞ്ഞ സൂപ്പര്‍നോവ 1680 കള്‍ക്ക് അടുത്തെപ്പോഴോ ആണ് രൂപപ്പെട്ടെതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത്.
ഒരു നക്ഷത്രം വര്‍ദ്ധിച്ച ഊര്‍ജ്ജം പ്രസരിപ്പിച്ച് കൊണ്ട് പൊട്ടിത്തെറിക്കവെ ആണ് സൂപ്പര്‍നോവ രൂപപ്പെടുന്നത്. ഒരു നക്ഷത്ര സമൂഹത്തെ തന്നെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ സൂപ്പര്‍നോവയ്ക്ക് ഊര്‍ജ്ജം ഉണ്ടാകും.
ഓരോ നൂറ്റാണ്ടിലും രണ്ട് മുതല്‍ മൂന്ന് വരെ സൂപ്പര്‍നോവകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് പ്രകാരം ഇനിയും തിരിച്ചറിയാത്ത പ്രായം കുറഞ്ഞ സുപ്പര്‍നോവകള്‍ ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഡേവിഡ് ഗ്രീനാണ് റേഡിയോ ഒബ്സര്‍വേറ്ററി പദ്ധതിക്ക് നേതൃത്വം നല്‍കിയത്.
|