ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ഭൂട്ടാന്‍ സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെ ആണ് കാണുന്നതെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം മേഖലാതല, ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടുതല്‍ സഹകരണത്തിനും വഴിയൊരുക്കുമെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ പറഞ്ഞു.
നമ്മുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് വളരെ സന്തോഷകരമാണ്. പുതുതായി രൂപീകരിച്ച പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നതെന്നത് കൂടുതല്‍ സന്തോഷം പകരുന്നു- ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്‌മി വൈ തിന്‍ലി പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച ആണ് ഭൂട്ടാനിലെത്തുക. ഭൂട്ടാനില്‍ ജനാധിപത്യം സ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു വിദേശരാഷ്ട്രത്തലവന്‍ രാജ്യത്തെത്തുന്നത്.
ഭൂട്ടാനില്‍ രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിണാമത്തിന് ഇന്ത്യ പിന്തുണ നല്‍കിയിരുന്നു. ജനാധിപത്യസംവിധാനം സ്ഥാപിക്കാനായി രാജാവിനെ പ്രോത്സാഹിപ്പിച്ചത് ഇന്ത്യയാണ്- തിന്‍ലി പറഞ്ഞു.
ഭൂട്ടാന്‍റെ വികസനവുമായി ബന്ധപ്പെട്ട് പത്താം പദ്ധതി ആരംഭിക്കുന്ന വേളയിലാണ് മന്‍മോഹന്‍ സിംഗിന്‍റെ സന്ദര്‍ശനം. ഈ പദ്ധതിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.
|