മ്യാന്‍മാറില്‍ വീശിയടിച്ച നര്‍ഗീസ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 128000 വരെ ഉയരാന്‍ സാദ്ധ്യത ഉണ്ടെന്ന് റെഡ്ക്രോസ്. മ്യാന്‍മാര്‍ സര്‍ക്കാര്‍ നല്‍കിയ കണക്കില്‍ നിന്നും വളരെ അധികമാണിത്.
ദുരിതാശ്വാസ സമഗ്രികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വൈകിയാല്‍ പകര്‍ച്ച വ്യാധികളും പട്ടിണിയും മൂലം ഇനിയും മരണസംഖ്യ ഉയരുമെന്ന് യു എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് നാമാവശേഷമാക്കിയ ഇറവഡി മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടുണ്ട്. ആഹാരത്തിനും വെളളത്തിനും അഭയത്തിനുമായി 2.5 ദശലക്ഷം പേര്‍ ഇപ്പോഴും കേഴുകയാണെന്ന് യു എന്‍ പറയുനു.
ഇപ്പോഴത്തെ സ്ഥിതി രണ്ട് ദിവസം കൂടി തുടര്‍ന്നാല്‍ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകുമെന്ന് യൂണിസെഫ് വക്താവ് ശാന്ത ബ്ലോമെന്‍ പറഞ്ഞു.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം പുതിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, ഇത് ദുര്‍ബലപ്പെട്ട് വരുന്നതിനാല്‍ ചുഴലിക്കാറ്റ് ഉണ്ടാവാനുള്ള സാദ്ധ്യത ഇല്ലെന്ന് കാലവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അതിനിടെ, മ്യാന്‍മാര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കണക്ക് പ്രകാരം 38491 പേരാണ് നര്‍ഗീസ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടത്. കാണാതായവരുടെ എണ്ണം 27838 ആണ്.
എന്നാല്‍, കൊല്ലപ്പെട്ടവരുടെ എണ്ണം 68833നും 127990 നും ഇടയിലാണെന്ന് റെഡ് ക്രസന്‍റ്, റെഡ് ക്രോസ് സംഘടനകള്‍ പറയുന്നു. വിവിധ സംഘടനകളുടെ കണക്കുകള്‍ ക്രോഡീകരിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്ന് സംഘടനകള്‍ പറയുന്നു.
|