പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എഡ്വാര്‍ഡ്സിന്‍റെ പിന്തുണ ഒബാമയ്ക്ക്  Search similar articles
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായുള്ള മത്സരത്തില്‍ ഡെമോക്രാറ്റ് കക്ഷിയില്‍ നിന്നുള്ള ബരാക് ഒബാമയെ പിന്തുണയ്ക്കാന്‍ ജോണ്‍ എഡ്വാര്‍ഡ്സ് തീരുമാനിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് പദത്തിന് വേണ്ടി 2004 മത്സരിച്ചിട്ടുളള ആളാ‍ണ് എഡ്വര്‍ഡ്സ്.

എഡ്വാര്‍ഡ്സിന്‍റെ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒബാമയും ഹിലാരിയും ശ്രമിച്ച് വരികയായിരുന്നു. “ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്ന് ഡെമോക്രാറ്റ് വോട്ടര്‍മാര്‍ തീരുമാനിച്ച് കഴിഞ്ഞു. ഞാനും തീരുമാനിച്ചു കഴിഞ്ഞു- ഗ്രാന്‍ഡ് റാപിഡ്സില്‍ ഒബാമയ്കൊപ്പം റാലിയി പങ്കെടുക്കവെ ജോണ്‍ എഡ്വാര്‍ഡ്സ് പറഞ്ഞു.

“ഒറ്റ അമേരിക്കയെ സൃഷ്ടിക്കാന്‍ ഒബാമയ്ക്ക് വോട്ട് ചെയ്യണം” - എഡ്വാര്‍ഡ്സ് പറഞ്ഞു.

എഡ്വാര്‍ഡ്സിന്‍റെ പിന്തുണ നേടിയത് ചൊവ്വാഴ്ച വെസ്റ്റ് വിര്‍ജിനിയയില്‍ ഹിലാരിയില്‍ നിന്നേറ്റ പരാജയത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ ഒബാമയ്ക്ക് സഹായകമാകും. പ്രതിനിധികളുടെ എണ്ണത്തില്‍ ഒബാമ തന്നെയാണ് ഇപ്പോഴും മുന്നില്‍. ആഗസ്തില്‍ നടക്കുന്ന ദേശീ‍യ കണ്‍‌വെഷനില്‍ ഈ പ്രതിനിധികളാകും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.

നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ കക്ഷിയില്‍ നിന്ന് ജോണ്‍ മക്‍കെയിന്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് ഉറപ്പായി കഴിഞ്ഞു.
കൂടുതല്‍
പാകില്‍ യു എസ് ആക്രമണം: 12 മരണം
മ്യാന്‍‌മാര്‍‍: വീണ്ടും ചുഴലിക്കാറ്റിന് സാധ്യത
പാക്: പി പി പി യോഗം ചേരുന്നു
സുഡാന്‍: 100 സൈനികര്‍ കൊല്ലപ്പെട്ടു
മ്യാന്മാറിന് യു എന്‍ മുന്നറിയിപ്പ്
അല്പം വ്യത്യസ്ത താല്പര്യം വിനയായി