മ്യാന്മാറില് വീണ്ടും ചുഴലിക്കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുനറിയിപ്പ്. മേയ് മൂന്നിന് വീശിയടിച്ച നര്‍ഗീസ് ചുഴലിക്കാറ്റ് സര്‍വ നാശം വിതച്ചിരിക്കെ ആണ് പുതിയ മുന്നറിയിപ്പ്.
ഹാവായ് ആസ്ഥാനമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് വീണ്ടും ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് അറിയിച്ചത്. മ്യാന്മാറില്‍ കൊടിയ നാശമുണ്ടായ ഇറവഡി മേഖലയിലാണ് അടുത്ത് 24 മണിക്കൂറിനുള്ളില്‍ വീണ്ടും ചുഴലിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നര്‍ഗീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് 34273 പേര്‍ മരിച്ചിരുന്നു. 27838 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ കണക്ക് പ്രകാരമാണിത്. എന്നാല്‍, മരണസംഖ്യ 100000 കവിയുമെന്നാണ് യു എ പറയുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരെ മ്യാന്‍മാറിലെ സൈനിക ഭരണകൂടം രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കാത്തതിനാല്‍ ദുരിതബാധതര്‍ക്ക് ആവശ്യമായ സഹായം എത്തിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇനിയും രണ്ട് ദശലക്ഷത്തോളം പേര്‍ ദുരിതാശ്വാസ സാമഗ്രികള്‍ കിട്ടാതെ വലയുകയാണെന്നാണ് യു എന്‍ വെളിപ്പെടുത്തുന്നത്.
|