പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക്: പി പി പി യോഗം ചേരുന്നു
PTIPTI
പാകിസ്ഥാനിലെ ആറാഴ്ച മാത്രം പ്രായമായ സഖ്യസര്‍ക്കാരിനെ രക്ഷപ്പെടുത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ പി പി പിയുടെ യോഗം ബുധനാഴ്ച വൈകിട്ട് ചേരും. പുറത്താക്കപ്പെട്ട ജഡ്ജിമാരെ തിരിച്ചെടുക്കുന്ന പ്രശ്നത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പി എം എല്‍-എന്‍ മന്ത്രിമാര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം.

ജിഡ്ജിമാരെ മേയ് 12ന് മുന്‍പ് തിരിച്ചെടുക്കണമെന്ന നിബന്ധന ആണ് പി എം എല്‍-എന്‍ വച്ചിരുന്നത്. എന്നാല്‍, ഇത് പാലിക്കുന്നതില്‍ പി പി പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീഴ്ച വരുത്തി. തുടര്‍ന്നാണ് പി പി പി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് ഒന്‍പത് പി എം എല്‍-എന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവച്ചത്.

പി പി പി ഉപാദ്ധ്യക്ഷന്‍ അസീഫ് അലി സര്‍ദാരിയുടെ വസതിയിലാണ് യോഗം. പാര്‍ട്ടിയുടെ എം പിമാര്‍, സെനറ്റര്‍മാര്‍, പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, കേന്ദ്ര എക്സിക്യൂട്ടീവില്‍ നിന്നുള്ള അംഗങ്ങള്‍, പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ഫെഡറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

സര്‍ദാരി യോഗത്തില്‍ അധ്യക്ഷത വഹിക്കും. രാജ്യത്തെ ഏറ്റവും പുതിയ രാഷ്ട്രീയ സ്ഥിതി യോഗത്തില്‍ വിലയിരുത്തും. അനുരഞ്ജനത്തിന് വഴിയുണ്ടാക്കാനാണെന്നോണം പി എം എല്‍-എന്‍ മന്ത്രിമാരുടെ രാജി ഇതുവരെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി സ്വീകരിച്ചിട്ടില്ല.

അതിനിടെ, മന്ത്രിമാര്‍ രാജിവച്ചെങ്കിലും പി പി പി സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതല്‍
സുഡാന്‍: 100 സൈനികര്‍ കൊല്ലപ്പെട്ടു
മ്യാന്മാറിന് യു എന്‍ മുന്നറിയിപ്പ്
അല്പം വ്യത്യസ്ത താല്പര്യം വിനയായി
വയാഗ്ര ഹൃദയാരോഗ്യത്തിനും
സ്ത്രീയെ ഒറ്റയ്ക്ക് കണ്ടതിന് ശിക്ഷ!
വീട്ടമ്മമ്മാര്‍ ജാഗ്രതൈ!