പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുഡാന്‍: 100 സൈനികര്‍ കൊല്ലപ്പെട്ടു
സുഡാനില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ 100 സൈനികരും 91 ഡാഫര്‍ വിമതരും 34 സിവിലിയന്മാരും കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ സൈന്യം വിമതരുമായി പോരാട്ടത്തിലാണെന്ന് സൈനിക വക്താവ് പറഞ്ഞു.

സുഡാനിലെ ഭരണകൂടത്തെ മറിച്ചിടാനുള്ള ശ്രമത്തില്‍ വ്യാപൃതരായിട്ടുള്ള ഡാഫറിലെ എറ്റവും ശക്തമായ വിമത സംഘടനയായ ജസ്റ്റിസ് ആന്‍ഡ് ഇക്വാളിറ്റി മൂവ്‌മെന്‍റിലെ തീവ്രവാദികളുമായാണ് സേന പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട സൈനികരില്‍ നാല് പേര്‍ ഓഫീസര്‍മാരാണ്.

കൊല്ലപ്പെട്ട വിമതര്‍ ചാഡിലെ ശക്തികളാണെന്ന് സൈനിക വക്താവ് അറിയിച്ചു. ഒംദര്‍മാനില്‍ നടന്ന പോരാട്ടത്തിലാണ് 34 സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് ഈജിപ്ത്കാരും രണ്ട് സിംഹളരും ഉള്‍പ്പെടുന്നു.

വിമതരുടെ 68 വാഹനങ്ങള്‍ സൈന്യം പിടിച്ചെടുത്തതായി സൈനിക വക്താവ് പറഞ്ഞു. എഴുപത്തിഅഞ്ച് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രണ്ട് സുഡാന്‍ സൈനികരെ കാണാതായിട്ടുണ്ടെന്നും വക്താവ് വെളിപ്പെടുത്തി.
കൂടുതല്‍
മ്യാന്മാറിന് യു എന്‍ മുന്നറിയിപ്പ്
അല്പം വ്യത്യസ്ത താല്പര്യം വിനയായി
വയാഗ്ര ഹൃദയാരോഗ്യത്തിനും
സ്ത്രീയെ ഒറ്റയ്ക്ക് കണ്ടതിന് ശിക്ഷ!
വീട്ടമ്മമ്മാര്‍ ജാഗ്രതൈ!
മ്യാന്മാര്‍:ഭരണകൂടത്തിനെതിരെ യു എന്‍