പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അല്പം വ്യത്യസ്ത താല്പര്യം വിനയായി
ഓരോരുത്തര്‍ക്കും ഓരോ വിഷയങ്ങളിയായിരിക്കും താല്പര്യം. മനുഷ്യനാകുമ്പോള്‍ എന്തെങ്കിലും താല്പര്യങ്ങളൊക്കെ വേണ്ടേ എന്നാവും ചോദ്യം. എന്നാല്‍, ഇറ്റലിയില്‍ ഒരാള്‍ അല്പം വ്യത്യസ്തമായ താല്പര്യത്തെ തുടര്‍ന്ന് അടുത്തിടെ പിടിയിലാ‍കുകയുണ്ടായി.

എന്താണ് താല്‍‌പര്യമെന്നാവും. സ്ത്രീകളുടെ രഹസ്യഭാഗങ്ങള്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിലായിരുന്നു സെന്‍റ് മാര്‍ക്സ് സ്ക്വയറിലൂടെയും മറ്റ് നഗരങ്ങളിലൂടെയും അലഞ്ഞ് നടന്ന് പൊലീസിന്‍റെ കയ്യിലായ പുരുഷന് താല്പര്യം. അയിരക്കണക്കിന് സ്ത്രീകളുടെ രഹസ്യഭാഗങ്ങളാണ് ഇയാള്‍ രഹസ്യമായി ചിത്രീകരിച്ചത്.

ഒരു യുവതിയുടെ പിന്നാലെ ഇയാള്‍ കൂടിയിരിക്കുന്നത് കണ്ടാണ് പൊലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ചുമലില്‍ ഒരു ബാഗും തൂക്കിയിരുന്നു.

മാന്യമായി വേഷം ധരിച്ച ആളാണ് പിടിയിലായതെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയെ പിന്തുടര്‍ന്ന ഇയാള്‍ എന്തോ ആവശ്യത്തിനായി കുനിഞ്ഞപ്പോള്‍ യുവതിയുടെ മുട്ടൊപ്പം പൊലുമില്ലാത്ത മിഡിയുടെ തൊട്ട് താഴെ ബാഗിന്‍റെ വക്ക് കൊണ്ടെത്തിച്ചതാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്.

പരിശോധിച്ചപ്പോള്‍ ബാഗില്‍ അത്യാധുനിക ക്യാമറയും ഡി വി ഡികളുമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മൂന്ന് വര്‍ഷമായി ഇയാള്‍ ഈ പരിപാടി നടത്തുകയാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അന്യരുടെ
സ്വകാര്യതയില്‍ കടന്ന് കയറിയതിന് ഇയാളുടെ മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍
വയാഗ്ര ഹൃദയാരോഗ്യത്തിനും
സ്ത്രീയെ ഒറ്റയ്ക്ക് കണ്ടതിന് ശിക്ഷ!
വീട്ടമ്മമ്മാര്‍ ജാഗ്രതൈ!
മ്യാന്മാര്‍:ഭരണകൂടത്തിനെതിരെ യു എന്‍
ചര്‍ച്ചകള്‍ക്ക് പുലികള്‍ സന്നദ്ധമല്ല: രാജപക്സെ
ചൈന: 12000 പേര്‍ കൊല്ലപ്പെട്ടു