വയാഗ്ര എന്ന പേര് ലോകം മുഴുവന്‍ പ്രശസ്തമായി കഴിഞ്ഞു. സംഗതി ഹോട്ട് കാര്യത്തിന് വേണ്ടി ആണ് ഉപയോഗിക്കുന്നതെന്ന് മാത്രം.
എന്നാല്‍, ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ഹൃദയാരോഗ്യം കൂട്ടാനും വയാഗ്ര ഉപയോഗപ്പെടുത്താമെന്നാണ് കാനഡയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയത്.
എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. വയാഗ്രയില്‍ അടങ്ങിയിരിക്കുന്ന സില്‍ഡെനഫില്‍ എന്ന വസ്തുവാണ് ഹൃദയത്തെ സംരക്ഷിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍, ഹൃദ്രോഗമുള്ളവര്‍ക്ക് വയാഗ്ര നല്‍കുന്നതിന് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ഉദ്ധാരണപ്രശ്നങ്ങളുള്ള പുരുഷന്മാര്‍ക്ക് നല്‍കുന്ന അളവില്‍ എലികള്‍ക്ക് വയാഗ്ര നല്‍കിയാണ് പരീക്ഷണം നടത്തിയത്.
ഹൃദയത്തിലെ മാംസ പേശികളുടെ ചുരുങ്ങല്‍ മൂലമുണ്ടാകുന്ന തകരാര്‍ പരിഹരിക്കുന്നതിന് സില്‍ഡെനഫില്‍ സഹായകമാണെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത്. മോണ്ട്രിയലിലെ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്.
|