പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വീട്ടമ്മമ്മാര്‍ ജാഗ്രതൈ!
അര്‍ദ്ധരാത്രി തന്‍റെ കിടക്കയില്‍ പൂര്‍ണ്ണ നഗ്നനായ പുരുഷന്‍ വന്ന് കിടന്നാല്‍ ഏത് ഭാര്യയും അത് ഭര്‍ത്താവാണെന്നേ കരുതൂ. എന്നാല്‍, മലേഷ്യയില്‍ ഇതിന് വ്യത്യസ്തമായ സംഭവമാണുണ്ടായത്.

തെരന്‍‌ഗാനു സംസ്ഥാനത്താണ് സംഭവം. മുപ്പത്തി ആറ് കാരിയായ വീട്ടമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ കടന്ന കള്ളന്‍ വസ്ത്രമൊക്കെ ഊരി മാറ്റി അവരോടൊപ്പം ശയിക്കാന്‍ തീരുമാനിക്കുകയായിരുന്നു!. വീട്ടമ്മയുടെ ഭര്‍ത്താവ് സോഫയില്‍ ഉറങ്ങുകയാണെന്ന് ഉറപ്പ് വരുത്തിയാണ് മോഷ്ടാവ് ഈ സാഹസത്തിന് മുതിര്‍ന്നതത്രേ.

മയക്കത്തിലായിരുന്ന വീട്ടമ്മ ഭര്‍ത്താവാണെന്ന് കരുതി അര്‍ദ്ധ ബോധാവസ്ഥയില്‍ ഒപ്പം കിടക്കുന്ന ആളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. സഹശയനം നടത്തുന്ന ആളിന്‍റെ സ്വരം അപരിചിതമായി തോന്നിയതിനെ തുടര്‍ന്ന് അടുത്ത മുറിയില്‍ പോയി നോക്കിയ വീട്ടമ്മയ്ക്ക് സ്വന്തം ഭര്‍ത്താവ് അവിടെ സോഫയില്‍ ഉറങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് അന്ധാളിച്ച് പോയ വീട്ടമ്മ ഒച്ചവച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് മോഷണ സാമഗ്രികളുമായി ജനാല വഴി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വീട്ടിലെ സാധനങ്ങള്‍ കവര്‍ന്നതോടൊപ്പം ഇരുട്ടില്‍ വീട്ടമ്മയുടെ ചാരിത്ര്യവും കവരാന്‍ മോഷ്ടാവ് ശ്രമിച്ചു എന്ന ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. സ്റ്റാര്‍ ദിനപ്പത്രമാണ് വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്.
കൂടുതല്‍
മ്യാന്മാര്‍:ഭരണകൂടത്തിനെതിരെ യു എന്‍
ചര്‍ച്ചകള്‍ക്ക് പുലികള്‍ സന്നദ്ധമല്ല: രാജപക്സെ
ചൈന: 12000 പേര്‍ കൊല്ലപ്പെട്ടു
ക്വൊയ്ദ ബന്ധം:അറസ്റ്റിന് വന്‍ തുക യുഎസ് നല്‍കി
വെസ്റ്റ് വിര്‍ജീനിയയില്‍ ഹിലാരി
ബംഗ്ലാദേശ്: ബോട്ട് മുങ്ങി 32 മരണം