നര്‍ഗീസ് ചുഴലിക്കാറ്റ് സര്‍വ നാശം വിതച്ച മ്യാന്മാറില്‍ ആവശ്യമുള്ള അന്താരാഷ്ട്ര സഹായത്തിന്‍റെ ഒരു ചെറിയ ശതമാനം മാത്രമേ എത്തിയിട്ടുള്ളൂവെന്ന് യു എന്‍. ഇതില്‍ തന്നെ വിദേശത്ത് നിന്ന് ലഭിച്ച ഗുണനിലവാരമുള്ള ആഹാരസാധനങ്ങളും മറ്റും സൈനിക ഭരണകൂടം പിടിച്ചെടുത്ത ശേഷം ചീത്തയായ ആഹാര സാധനങ്ങളാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാമെന്ന് സൈനിക ഭരണകൂടം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, വിദേശികളായ രക്ഷാപ്രവര്‍ത്തകര്‍ രാജ്യത്ത് കടക്കുന്നതില്‍ നിന്ന് ഭരണകൂടം നിരുത്സാഹപ്പെടുത്തുന്നുണ്ട്.
രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ ദുരിതാശ്വാസ സാമഗ്രികളുമായി മ്യാന്മാറില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്‌തതയും സൈനിക ഭരണാധികാരികളുടെ നിയന്ത്രണവും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം കാര്യക്ഷമമല്ലാതാക്കിയിട്ടുണ്ട്.
രാജ്യത്തെ ഇറവഡി മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 62000 പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.എന്നാല്‍, മരണസംഖ്യ 100000 കവിയുമെന്നാണ് യു എന്‍ രേഖകളില്‍ കാണുന്നത്. മേയ് മൂന്നിനാണ് നര്‍ഗീസ് ചുഴലിക്കാറ്റ് വീശിയടിച്ചത്.
|