പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുലികള്‍ ചരക്ക് കപ്പല്‍ മുക്കി
ശ്രീലങ്കയില്‍ തമിഴ് പുലികള്‍ ശനിയാഴ്‌ച നാവിക സേനയുടെ ചരക്ക് കപ്പല്‍ ചാവേര്‍ അക്രമണം നടത്തി മുക്കി.അതേസമയം, നാശനഷ്‌ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കന്‍ ശ്രീലങ്കയിലെ സൈനികര്‍കുള്ള ആയുധങ്ങളാണ് കപ്പല്‍ വഹിച്ചിരുന്നതെന്ന് പുലികള്‍ പറയുന്നു. അതേസമയം, ചരക്ക് കപ്പലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ലങ്കന്‍ സൈനിക വക്താവ് വിസമ്മതിച്ചു.

ലങ്കയിലെ പ്രധാന പ്രാദേശിക കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ അക്രമണം നടന്നത്. പുലികളുടെ പ്രധാന ശക്തികേന്ദ്രമായ വടക്കന്‍ ശ്രീലങ്കയുടെ നിയന്ത്രണത്തിനായി സൈന്യവും പുലികളും പോരാട്ടം തുടരുകയാണ്.

വെള്ളിയാഴ്‌ച അംബാരയിലെ ഒരു കഫേയില്‍ നടന്ന അക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമണത്തിന് പിന്നില്‍ പുലികളാണെന്ന് സൈന്യം ആരോപിക്കുന്നു. എന്നാല്‍, പുലികള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ വിസമ്മതിച്ചു.
കൂടുതല്‍
പാക് സുന്ദരി അപമാനം!
ഒളി ക്യാമറ: ഇന്ത്യാക്കാരന് തടവ്
മൂന്നു തലപ്പുള്ള തെങ്ങുമായി ഗവേഷകര്‍!
ജെന്ന ബുഷ് വിവാഹിതയാവുന്നു
മ്യാന്‍‌മാര്‍ പ്രതിസന്ധി രൂക്ഷമായേക്കും
പ്രസ്താവന തെറ്റിദ്ധരിക്കരുതെന്ന് യുഎസ്