മിസ് പാകിസ്ഥാന്‍ (വേള്‍ഡ്) രാജ്യത്തെ അപമാനിച്ചതായി പരാതികള്‍. പ്രസിഡന്‍റ് പര്‍വേസ് മുഷറഫുമായി ഡേറ്റുചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന പ്രസ്താവന നടത്തിയതോടെ മഹ്‌ലീജ് സര്‍ക്കാരി പാകിസ്ഥാന്‍റെ കണ്ണിലെ കരടാവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സര്‍ക്കാരിയുടെ വിവാദ പ്രസ്താവന പുറത്തുവന്നത്. പ്രസിഡന്‍റിനോട് തനിക്ക് പ്രണയമാണെന്ന് പസയമായി പറയാന്‍ മടിക്കാത്ത ഇവര്‍ ഒരു വെബ്സൈറ്റില്‍ മുഷറഫിന്‍റെ ചിത്രത്തിനു നേര്‍ക്ക് ചുംബനവര്‍ഷം നടത്തുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍ക്കാരി ചൂടുള്ള വാര്‍ത്തയുടെ കേന്ദ്രമായതോടെ ഒരു അഭിമുഖത്തിന് പാകിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചാനല്‍ ക്ഷണിച്ചു. ടോറന്‍റോയില്‍ താമസിക്കുന്ന സുന്ദരി ദുബായിലെ ഓഫീസില്‍ എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. അതനുസരിച്ച് ദുബായ് ഓഫീസിലെത്തിയ പാക് സുന്ദരിയെ കാത്തിരുന്നത് നല്ല കാര്യങ്ങളായിരുന്നില്ല.
ചാനല്‍ നടത്തിയ അഭിമുഖത്തില്‍ പരക്കെ വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു. പാകിസ്ഥാനെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി എന്നുവരെ ചാനല്‍ കുറ്റപ്പെടുത്തുകയുണ്ടായി. മടങ്ങിയെത്തിയ പാക് സുന്ദരി ഇതെ കുറിച്ച് പരാതി പെട്ടപ്പോള്‍, “ഞങ്ങള്‍ ഉത്തരവ് അനുസരിക്കുകയായിരുന്നു” എന്ന് മാത്രമാണ് ചാനല്‍ നല്‍കിയ മറുപടി.
എന്തായാലും സര്‍ക്കാരിക്ക് മുഷറഫിനോടുള്ള ഇഷ്ടം അഗാധമാണ്. ഇത് അവര്‍ മുഷറഫിനു വേണ്ടി സമര്‍പ്പിച്ച ഒരു വെബ് ലേഖനത്തില്‍ വിവരിച്ചിട്ടുമുണ്ട്, “ ചെറുപ്പക്കാരികളായ സുന്ദരിമാര്‍ക്ക്, സൌന്ദര്യ റാണിമാര്‍ക്ക്, മുഷറഫിനെ എത്രത്തോളം ഇഷ്ടമാണെന്ന് അന്താരാഷ്ട്ര സൌന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ചിലര്‍ ജനറല്‍ എന്നും മറ്റു ചിലര്‍ ‘പാകിസ്ഥാന്‍ ഭരിക്കുന്ന ആള്‍’ എന്നും അദ്ദേഹത്തിന്‍റെ പേരു കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിക്കുന്നു.
|