പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളി ക്യാമറ: ഇന്ത്യാക്കാരന് തടവ്
ഒളി ക്യാമറ നാടകത്തില്‍ കുരുങ്ങിയ ഇന്ത്യന്‍ വംശജന് മുന്‍ ഭാര്യയേയും കാമുകനെയും വധിക്കാന്‍ ആളെ വാടകയ്‌ക്ക് എടുത്തതിന്‍റെ പേരില്‍ അഞ്ചര വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. ബര്‍മിംഗാം സിറ്റിയിലെ താമസക്കാരനായ ജസ്ബീന്ദര്‍ ഹീര്‍ എന്നയാള്‍ക്കാണ് ഈ കുറ്റത്തിന് തടവ് ലഭിച്ചത്.

ലണ്ടനിലാണ് സംഭവം. സണ്‍‌‌ഡേ പത്രത്തിന്‍റെ ജേര്‍ണലിസ്റ്റുകളാണ് ഇയാളെ സ്റ്റിംഗ് ഓപ്പറേഷന്‍ വഴി കുരുക്കിലാക്കിയത്. ഭാര്യ മോണിക്കാ അഹീറിനെയും കാമുകന്‍ ഹര്‍ സരൂപ് മെഹ്‌മിയെയുമാണ് ജസ്ബീന്ദര്‍ വധിക്കാന്‍ പദ്ധതിയിട്ടത്. താന്‍ വാടകയ്‌ക്കെടുത്തവര്‍ പത്രത്തിന്‍റെ പ്രവര്‍ത്തകരാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല.

കൊലയാളിയെ വാടകയ്‌ക്ക് എടുത്തു, പിണങ്ങി നില്‍ക്കുന്ന ഭാര്യയേയും കാമുകനെയും വധിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെ രണ്ട് കുറ്റങ്ങളാണ് കുറ്റവാളിക്കു മേല്‍ ചുമത്തിയത്. മുന്‍ ഭാര്യയേയും കാമുകനെയും വധിക്കാന്‍ ഒരുങ്ങി എന്ന കാര്യത്തില്‍ യാതൊരു സംശയവും ബാക്കി നില്‍ക്കുന്നില്ലെന്ന ജസ്റ്റിസ് കൌള്‍സണ്‍ വിധി പ്രസ്താവനയില്‍ പറഞ്ഞു.

എന്നിരുന്നാലും ഭാര്യയോടും മകനോടുമുള്ള അമിതാവേശത്തില്‍ യാഥാര്‍ത്ഥ്യങ്ങളുടെ എല്ലാ സ്പര്‍ശവും ഹീറിനു നഷ്ടപ്പെട്ടതായി ജഡ്ജി ചൂണ്ടിക്കാട്ടി. ഒരു ദിവസം കൊണ്ട് പെട്ടെന്നുണ്ടായ തോന്നലാകാമെന്നും ജഡ്ജി കണ്ടെത്തുന്നു.

കുടുംബത്തെ ബിസിനസ്സില്‍ സഹായിച്ചു വരികയായിരുന്ന ഹീര്‍ അസന്തുഷ്ടമായ ദാമ്പത്യത്തെ തുടര്‍ന്നായിരുന്നു ഭാര്യയുമായി വേര്‍ പിരിഞ്ഞതെന്ന് പ്രതിയുടെ ഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹീര്‍ ശ്രമിച്ചിരുന്നെങ്കിലും മോണിക്കാ പുതിയ ബന്ധത്തില്‍ പെട്ടതും പുതിയ കാമുകനില്‍ ഒരു കുട്ടി ഉണ്ടായതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
കൂടുതല്‍
മൂന്നു തലയുള്ള തെങ്ങുമായി ഗവേഷകര്‍!
ജെന്ന ബുഷ് വിവാഹിതയാവുന്നു
മ്യാന്‍‌മാര്‍ പ്രതിസന്ധി രൂക്ഷമായേക്കും
പ്രസ്താവന തെറ്റിദ്ധരിക്കരുതെന്ന് യുഎസ്
മാന്‍‌മറിന് മൂണിന്‍റെ മുന്നറിയിപ്പ്
ബ്രിട്ടണില്‍ ആദ്യമായി ഇന്ത്യക്കാരി മേയര്‍