അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിന്‍റെ മകള്‍ ജെന്ന ബുഷ് ശനിയാഴ്ച വിവാഹിതയാവുന്നു. 26 കാരിയായ ജെന്നയുടെ വിവാഹം ടെക്‌സാസിലാണ് നടക്കുന്നത്.
മുപ്പത്കാരനായ ഹെന്‍റി ഹാഗറാണ് ജെന്നയുടെ വരന്‍. വിവാഹത്തില്‍ 200 ഓളം അതിഥികള്‍മാത്രമാണ് പങ്കെടുക്കുന്നത്.
ബുഷ് വ്യാഴാഴ്‌ച തന്നെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ടെക്‌സാസില്‍ എത്തിയിട്ടുണ്ട്. വിവാഹചടങ്ങുകള്‍ തികച്ചും സ്വകാര്യമായിട്ടായിരിക്കും നടത്തുക എന്ന് വൈറ്റ് ഹൌസ് വക്താക്കള്‍ പറഞ്ഞു.
വൈറ്റ്‌ഹൗസില്‍ വച്ച് അവസാനമായി നടത്തിയ വിവാഹം 1971 റിച്ചാര്‍ഡ് നിക്‌സന്‍റെ മകളായ ട്രിസിയ നിക്‌സന്‍റെ വിവാഹമായിരുന്നു.
|