പാകിസ്ഥാനില്‍ കറാച്ചിയില്‍ ഒരു നൂറ്റാണ്ട് പഴക്കമുളള ക്ഷേത്രം ഓട്ടൊ വര്‍ക്‍ഷോപ്പായി ഉപയോഗിക്കുന്നത് രാജ്യത്തെ ഹൈന്ദവ സമൂഹത്തില്‍ രോഷം പടര്‍ത്തുന്നു. ന്യുനപക്ഷമായ ഹൈന്ദവര്‍ ഇതിനെതിരെ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പാകിസ്ഥാന്‍ ഇവാകീ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ്( പി ഇ ടി പി ബി) പ്രശ്നം പരിഹരിക്കുന്നതില്‍ വിജയിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പാകിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ കത്തെഴുതിയിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ പവിത്ര സംരക്ഷിക്കണമെന്നും പി ഇ ടി പി ബിയില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടാണ് കത്തെഴുതിയിരിക്കുന്നത്.
പി ഇ ടി പി ബിയില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാത്തതിനാല്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്- പാകിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ രക്ഷാധികാരി രമേശ് കുമാര്‍ വങ്ക് വനി പറഞ്ഞു. ക്ഷേത്രത്തിന്‍റെ കൈവശാവകാശം പാകിസ്ഥാന്‍ ഹിന്ദു കൌണ്‍സിലിന് വിട്ട് തരണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ വേദങ്ങളും ഹൈന്ദവ സംസ്കാരങ്ങളും പ്രചരിപ്പിക്കുക ആണ് പാകിസ്ഥാന്‍ ഹൈന്ദവ കൌണ്‍സിലിന്‍റെ ലക്‍ഷ്യമെന്ന് വങ്ക് വനി പറഞ്ഞു. ഹൈദവ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ലക്‍ഷ്യമാണ്.
|