പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നര്‍ഗീസ്: കൊല്ലപ്പെട്ടത് 4000 പേര്‍
മ്യാന്മാറില്‍ വീശിയടിച്ച ‘നര്‍ഗീസ്’ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 4000 ആയതായി റിപ്പോര്‍ട്ട്. മൂവായിരത്തോളം പേരെ കാണാതായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റേഡിയോ സ്റ്റേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സൈനിക ഭരണകൂടം അന്താരാഷ്ട്ര സഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശനിയാഴ്ച വീശിയടിച്ച നര്‍ഗീസ് ചുഴലിക്കാറ്റില്‍ 351 പേര്‍ മരിച്ചു എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ഭവന രഹിതരായിട്ടുണ്ട്. കുടിക്കാന്‍ ശുദ്ധ ജലം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്- യു എന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദുരിതാശ്വാ‍സ പ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്ക്രോസ് 190000 അമേരിക്കന്‍ ഡോളര്‍ സംഭാവന ചെയ്തു. തലസ്ഥാനമായ യന്‍‌ഗോണില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് നര്‍ഗീസ് വീശിയടിച്ചത്. വൈദ്യുതി ബന്ധം തകരുകയും ആശുപത്രികളുടെയും സ്കൂളുകളുടെയും വീടുകളുടെയുമൊക്കെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്ന് പോകുകയും ചെയ്തു.
കൂടുതല്‍
യു എസ്:പ്രാഥമിക തെര.ചൊവ്വാഴ്ച
ലാമയ്ക്കെതിരെ ചൈന വീണ്ടും
വരുന്നു ചിലന്തിപ്പട്ടാളം!
സൂര്യനെ കുറിച്ച് കൂടുതല്‍ അറിയാന്‍
‘ഹാലി‘ വീണ്ടും പ്രത്യക്ഷമാവുന്നു
വിലക്കയറ്റത്തിനെതിരെ എ ഡി ബി മുന്നറിയിപ്പ്