പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുലിറ്റ്‌സര്‍ : വാഷിംഗ്ടണ്‍ പോസ്റ്റിന് ആറെണ്ണം

ഇത്തവണത്തെ പുലിറ്റ്‌സര്‍ സമ്മാനങ്ങളില്‍ ആറെണ്ണവും വാഷിംഗ്ടണ്‍ പോസ്റ്റ് കരസ്ഥമാക്കി. മാധ്യമരംഗത്തെ മികവിനുള്ള അംഗീകാരമായാണ് പുലിറ്റ്‌സര്‍ സമ്മാനത്തെ കണക്കാക്കുന്നത്. ആകെയുള്ള പതിനൊന്ന് അവാര്‍ഡുകളിലാണ് ആറെണ്ണവും വാഷിംഗ്ടണ്‍ പോസ്റ്റ് കരസ്ഥമാക്കിയത്.

പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹമായ പ്രധാന റിപ്പോര്‍ട്ട് ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കവേ മുറിവേറ്റ അമേരിക്കന്‍ പട്ടാളക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ സമയത്ത് ലഭിച്ച മോശമായ ചികിത്സാ സൌകര്യങ്ങള്‍ വിശദമാക്കുന്ന വാര്‍ത്തയായിരുന്നു. പോസ്റ്റിനു വേണ്ടി സ്റ്റീവ് ഫൈനാരുവാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഇത് കൂടാതെ വിര്‍ജിനിയയില്‍ നടന്ന വെടിവയ്പ്പ് സംബന്ധിച്ച വാര്‍ത്തയ്ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബ്രേക്കിംഗ് ന്യൂസ് വിഭാ‍ഗത്തിലാണ് ഇതിന് അവാര്‍ഡ് ലഭിച്ചത്.

അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയാണ് പുലിസ്റ്റര്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. വിശദീകരണ റിപ്പോര്‍ട്ടിംഗിന് ന്യൂയോര്‍ക്ക് ടൈംസും അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന് ചിക്കാഗോ ട്രൈബ്യൂണും അവാര്‍ഡ് നേടി.

ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സര്‍ അവാര്‍ഡ് ബാങ്കോക്ക് ആസ്ഥാനമായി റോയിട്ടേഴ്സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാക് വംശജനായ അദ്രീസ് ലത്തീഫ് നേടി.

എഡിറ്റോറിയല്‍ കാര്‍ട്ടൂണിംഗിന് ഇന്‍‌വെസ്റ്റേഴ്സ് ബിസിനസ്സിലെ മൈക്കേല്‍ റാമിറെസ് അവാര്‍ഡ് നേടിയപ്പോള്‍ എഡിറ്റോറിയല്‍ റൈറ്റിംഗിന് ഇത്തവണ ആരെയും അവാര്‍ഡിനായി തെരഞ്ഞെടുത്തില്ല.

കൂടുതല്‍
ബുര്‍ജ് ദുബായ്ക്ക് ഒന്നാം സ്ഥാനം
വോട്ടെണ്ണല്‍: ഉദോഗസ്ഥര്‍ അറസ്റ്റില്‍
ഒളിമ്പിക് ദീപശിഖ യാത്ര തുടരും
ദീപശിഖ: യു എസില്‍ പ്രതിഷേധം
സ്ഥാനമൊഴിഞ്ഞാല്‍ യുഎസ് ആക്രമിക്കുമെന്ന് മുഷറഫിന് ഭീതി
ദീപശിഖാപ്രയാണം അലങ്കോലപ്പെടുത്തി