വിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് കൊണ്ടാണ് കൂടുതല്‍ വീട്ട് ജോലികള്‍ ചെയ്യേണ്ടി വരുന്നത്. ഇതിനുത്തരം ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു- ഭര്‍ത്താക്കന്മാര്‍ കാരണമാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ വീട്ട് ജോലികള്‍ ചെയ്യേണ്ടി വരുന്നത്.
മിഷിഗന്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ജീവിതത്തിലേക്ക് ഭര്‍ത്താവ് കടന്ന് വരുന്നതോട് കൂടി ആഴ്ചയില്‍ ഏഴ് മണിക്കൂറാണ് സ്ത്രീകള്‍ക്ക് അധികം ജോലി ചെയ്യേണ്ടി വരുന്നത്. എന്നാല്‍, ഭാര്യ ഭര്‍ത്താവ് വീട്ടില്‍ ചെയ്യേണ്ട ജോലിയില്‍ ഒരു മണിക്കൂറെങ്കിലും ലാഭിച്ച് കൊടുക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
പുരുഷന്മാര്‍ വീടിന് പുറത്ത് കൂടുതല്‍ ജോലി ചെയ്യുന്നു. ചില സ്ത്രീകള്‍ വീട്ട് ജോലികളില്‍ കൂടുതല്‍ സമയം ഏര്‍പ്പെടുന്നു. ഇത് സാധാരണ പിന്തുടരുന്ന മാതൃകയാണ്- സര്‍വകലാശാലയിലെ ഇന്‍സ്ടിട്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന്‍ ഫ്രാങ്ക് സ്റ്റാഫോര്‍ഡ് പറഞ്ഞു.
കുട്ടികളുണ്ടാകുന്നതോട് കൂടി സ്ത്രീകളുടെ ജോലി ഭാരം ഏറുമെന്നും കണ്ടെത്തി. വരുമാനവുമായി ബന്ധപ്പെട്ട 2005ലെ രേഖകളില്‍ നിന്നാണ് ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. പാചകം, വൃത്തിയാക്കല്‍, വീട്ടിലെ മറ്റ് ജോലികള്‍ എന്നിവ ചെയ്യുന്നതില്‍ എത്ര സമയം ചെലവഴിക്കുന്നുണ്ടെന്ന് സ്ത്രീകളോടും പുരുഷന്മാരോടും ആരായുകയുമുണ്ടായി.
അവിവാഹിതകളായ സ്ത്രീകളാണ് ഏറ്റവും കുറച്ച് വീട്ട് ജോഇകള്‍ ചെയ്യുന്നത്. ആഴ്ചയില്‍ 12 മണിക്കൂര്‍ മാതമേ ഇവര്‍ വീട്ട് ജോലികള്‍ ചെയ്യുന്നുള്ളൂ. വിവാഹിതരായ സ്ത്രീകള്‍ ഇതിന്‍റെ ഇരട്ടി സമയം വീട്ട് ജോലികള്‍ ചെയ്യുന്നു. അതേസമയം, മൂന്ന് കുട്ടികളില്‍ കൂടുതലുള്ള സ്ത്രീകള്‍ ആഴ്ചയില്‍ 28 മണിക്കൂര്‍ വീട്ട് ജോലികളില്‍ ഏര്‍പ്പെടുന്നു.
|