തീവ്രവാദികളുടെ ശക്തികേന്ദ്രമായാണ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ അറിയപ്പെടുന്നത്. എന്നാല്‍, പുരാതന കാലത്ത് ഇവിടെ സമാധാനം കളിയാടിയിരുന്നോ? എന്ന് വേണം കരുതാന്‍.
ആയിരത്തിലധികം ബുദ്ധ ശില്പങ്ങളും പ്രതിമകളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രവിശ്യയില്‍ സിന്ധു നദിയില്‍ നിര്‍മ്മിക്കുന്ന ദിയമര്‍ ബാഷ അണക്കെട്ടിന്‍റെ പരിസര പ്രദേശങ്ങളില്‍ നിന്നാണ് പ്രതിമകള്‍ കുഴിച്ചെടുത്തത്. കൂടുതല്‍ ശില്പങ്ങളും മറ്റും കുഴിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്.
കുറഞ്ഞത് 1000-1500 വ്യത്യസ്തതരം ശിലപങ്ങളും പ്രതിമകളുമാണ് കണ്ടെത്തിയിട്ടുള്ളത്. അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ ജോലികള്‍ നടക്കുന്നതിനിടെ ആണ് ഇവ കണ്ടെത്തിയത്- പുരാവസ്തു അധികൃതരെ ഉദ്ധരിച്ച് ‘ദി ന്യൂസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ടിന്‍റെ 135 കിലോമീറ്റര്‍ ചുറ്റളവില്‍ 30000 പ്രധാനപ്പെട്ട പ്രതിമകള്‍ ഉണ്ടാവുമെന്ന് പാകിസ്ഥാന്‍ പുരാവസ്തു വകുപ്പ് കരുതുന്നു. ബുദ്ധ കാലഘട്ടത്തിലെ ശില്പങ്ങളും പ്രതിമകളും കണ്ടെത്തിയതായി വടക്കന്‍ മേഖലയിലെ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
|