വികലാംഗരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള യു എന്‍ നിയമം അടുത്ത മാസം നിലവില്‍ വരും. ലോകത്തെ 650 ദശലക്ഷം വികലാംഗര്‍ക്ക് ഇത് ആശ്വാസകരമാകുമെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇക്വഡോര്‍ ഈ നിയമം അംഗികരിക്കുകയുണ്ടായി. ഇതോടെ ഇതുവരെ ഈ നിയമം അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 20 ആയിട്ടുണ്ട്. മേയ് മൂന്ന് മുതല്‍ പുതിയ നിയമം നിലവില്‍ വരും.
മറ്റ് 106 രാജ്യങ്ങള്‍ പുതിയ നിയമവുമായി ബന്ധപ്പെട്ട ധാരണയില്‍ ഒപ്പ്‌വച്ചിട്ടുണ്ട്- മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യു എന്‍ ഹൈക്കമ്മീഷണര്‍ ലൂയി അര്‍ബറുടെ ഓഫീസ് അറിയിച്ചു.
അതേസമയം, അമേരിക്കയും മറ്റ് ചില രാജ്യങ്ങളും ഈ നിയമത്തില്‍ ഒപ്പുവച്ചിട്ടില്ല. ഈ നിയമം അംഗീകരിക്കുന്നത് തങ്ങളുടെ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നതിനാലാണിത്.
|