പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹിലാരിയുടെ സാദ്ധ്യത മങ്ങുന്നു
PTIPTI
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാനുള്ള ഹിലാരി ക്ലിന്‍റന്‍റെ ശ്രമം വിജയിക്കാനിടയില്ലെന്ന് സൂചന. സൂപ്പര്‍ ഡെലിഗേറ്റായ മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ താന്‍ ഒബാമയെ പിന്തുണയ്ക്കുമെന്ന് അറിയിക്കുകയുണ്ടായി.

ഡെമോക്രാറ്റ് കക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകാനാണ് ഹിലാരിയും ഒബാമയും തമ്മില്‍ മത്സരം. തെരഞെടുപ്പ് പ്രചരണത്തിനായുള്ള ധനശേഖരണത്തിലും ഒബാമ ഹിലാരിയെ കടത്തിവെട്ടി. ഒബാമ 40 ദശലക്ഷം ഡോളര്‍ സ്വരൂപിച്ചപ്പോള്‍ ഹിലാരിക്ക് 20 ദശലക്ഷം ഡോളറേ സ്വരൂപിക്കാനായുള്ളൂ.

ഹിലാരിയുടെ ധനശേഖരണം കുറഞ്ഞതില്‍ നിന്ന് തന്നെ അവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നതായി കരുതാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ഒബാമ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ആകുമെന്ന് സംഭാ‍വന നല്‍കുന്നവര്‍ കരുതുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് താന്‍ ഒബാമയ്ക്കൊപ്പമാണെന്ന് ജിമ്മി കാര്‍ട്ടര്‍ വെളിപ്പെടുത്തിയത്. കാര്‍ട്ടറുടെ വെളിപ്പെടുത്തല്‍ ഹിലാരിക്ക് തിരിച്ചടിയാ‍യത്.
കൂടുതല്‍
നേപ്പാള്‍: രാജാവിനെ ശിക്ഷിക്കുമെന്ന് പ്രചന്‍ഡ
പാക്: വിസ നിര്‍ബന്ധമാക്കാതിരിക്കാന്‍ നീക്കം
യു എസ്: തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു
ടിബറ്റ്: എട്ട് പേര്‍ കൊല്ലപ്പെട്ടു
ഹനീഫ്: അന്വേഷണം തുടരുന്നു
കുടുംബം സന്തോഷം നല്‍കുമോ?